സജി സുരേന്ദ്രന്റെ “ചാർലീസ് എയ്ഞ്ചൽ”

0

സൂപ്പർ ഹിറ്റ് സംവിധായകൻ സജി സുരേന്ദ്രൻ യുവതാരങ്ങളെ അണിയിച്ചൊരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ചാർലീസ് എയ്ഞ്ചൽ”. ഷീ ടാക്സി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാർളീസ് ഏഞ്ചൽ. ഗ്രീൻ അഡ്വർടൈസിങ് പ്രൊഡക്ഷൻസ് &ഒറിജിനൽ മൂവീസിന്റെ ബാനറിൽ സലിം പി ടി, സതീഷ് ചന്ദ്രൻ, ശിഹാബ് അബ്ദുൽ ഖാദർ എന്നിവർ നിമ്മിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം തുടങ്ങും. സജി സുരേന്ദ്രൻ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകൻ അനിൽ നായർ തന്നെ ആണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്, എഡിറ്റിംഗ് ഷൈജൽ പിവി യും ,മ്യൂസിക് ബിജിപാൽ, കേളപുരം ശ്രീകുമാർ, ശീതൾ പിള്ളൈ, സതീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് നിവഹിക്കുന്നു. ചിത്രം ഈ മാസം കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിക്കും, ദുബായ് ആണ് മറ്റു പ്രധാന ലൊക്കേഷൻ .

തികച്ചും യുവത്വത്തിന് പ്രാധാന്യം കൊടുത്താണ് ചാർലീസ് എയ്ഞ്ചൽ ഒരുക്കുന്നത് . ബാലു വർഗീസ്, ഗണപതി, ധർമജൻ, ലാൽ, രഞ്ജി പണിക്കർ, അനാർക്കലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചരിത്രത്തിൽ അലെൻസിയാർ, പാഷാണം ഷാജി, പേർളി മാണി, ലെന, ആര്യ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഇപ്പോൾ തീയറ്ററുകയിൽ തകർത്തോടുന്ന ബാലു, ധർമജൻ, ഗണപതി കൂട്ടുകെട്ടിന്റെ ചങ്ക്‌സിനു ശേഷം ഇവർ മൂവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Share.

Comments are closed.