ശിവകാർത്തികേയൻ- സാമന്ത ജോഡിയുടെ സീമ രാജ റിലീസ് തീയതി പ്രഖ്യാപിച്ചു

0

തമിഴ് യുവ താരം ശിവ കാർത്തികേയൻ ഇന്ന് തമിഴിൽ ഏറ്റവും കൂടുതൽ പോപ്പുലാരിറ്റിയും താര മൂല്യവുമുള്ള യുവനടന്മാരിൽ ഒരാൾ ആണ്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത വേലയ്ക്കാരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സീമ രാജ. ശിവകാർത്തികേയന്റെ നായികയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് സാമന്ത ആണ്. പൊൻറാം സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷം സെപ്റ്റംബർ പതിമൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സിമ്രാൻ, സൂരി, നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി  ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കു ഉണ്ട്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിക്കുന്ന ഈ ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം ശിവകാർത്തികേയൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തുടർച്ചയായി വിജയ ചിത്രങ്ങൾ സമ്മാനിക്കുന്ന യുവ താരമാണ് ശിവകാർത്തികേയൻ. വരുത്തപ്പെടാത്ത വാലിബ സംഘം, രജനി മുരുകൻ എന്നീ ശിവകാർത്തികേയൻ ചിത്രങ്ങൾ ഒരുക്കി സൂപ്പർ ഹിറ്റാക്കിയ സംവിധായകനാണ് പൊൻറാം. അതുപോലെ 24 എ എം സ്റ്റുഡിയോ ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് സീമ രാജ.

Share.

Comments are closed.