ശിവകാർത്തികേയൻ- സാമന്ത ജോഡിയുടെ സീമാ രാജയുടെ ടീസറും ഓഡിയോയും  ഓഗസ്റ്റ് മൂന്നിന്..!

0
നിർമ്മാതാവും രചയിതാവുമായ ആർ ഡി രാജയുടെ ഉടമസ്ഥതയിൽ ഉള്ള 24 AM സ്റ്റുഡിയോസ് നിർമ്മിച്ച പുതിയ ചിത്രമാണ് സീമാ രാജ. ശിവകാർത്തികേയൻ നായകനും സാമന്ത നായികയുമായി എത്തുന്ന ഈ ചിത്രം വരുന്ന സെപ്റ്റംബർ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോൾ വരുന്ന വിവരങ്ങൾ അനുസരിച്ചു സീമാ രാജയുടെ ആദ്യ ടീസർ ഓഗസ്റ്റ് മൂന്നിന് റിലീസ് ചെയ്യും. അന്ന് തന്നെ നടക്കുന്ന ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ചായിരിക്കും ചിത്രത്തിന്റെ ടീസറും ലോഞ്ച് ചെയ്യുക. റെമോ, വേലയ്ക്കാരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ 24 AM സ്റ്റുഡിയോയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകൻ ആയതു ശിവകാർത്തികേയൻ ആണ്. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
വരുത്തപ്പെടാത്ത വാലിബ സംഘം, രജനി മുരുകൻ എന്നീ ശിവകാർത്തികേയൻ ചിത്രങ്ങൾ ഒരുക്കി സൂപ്പർ ഹിറ്റാക്കിയ പൊൻ റാം ആണ് സീമാ രാജയും സംവിധാനം ചെയ്തിരിക്കുന്നത്. ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി  ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കു ഉണ്ട്. ഇവർ രണ്ടു പേർക്കും പുറമെ സിമ്രാൻ, സൂരി, നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

കീർത്തി സുരേഷ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം ശിവകാർത്തികേയൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. 24 എ എം സ്റ്റുഡിയോ ശിവകാർത്തികേയനെ നായകനാക്കി നിർമ്മിച്ച മൂന്നാമത്തെ ചിത്രമാണ് സീമാ രാജ. അവരുടെ അടുത്ത ചിത്രത്തിലും ശിവകാർത്തികേയൻ തന്നെയാണ് നായകൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Share.

Comments are closed.