വ്യത്യസ്തയാർന്ന മുള്ളു മുള്ളു ഗാനവുമായി ഫ്രഞ്ച് വിപ്ലവം പ്രേക്ഷക ശ്രദ്ധ നേടുന്നു..!

0
പ്രശസ്ത യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. അടുത്ത മാസം റിലീസിന് എത്തുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തങ്ങളായ പോസ്റ്ററുകൾ കൊണ്ട് ആദ്യം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു ഗാനം റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ് ഈ ചിത്രം. മുള്ളു മുള്ളു മുള്ളു എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സണ്ണി വെയ്‌നും ആര്യയും ചേർന്നാണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിരിക്കുന്ന ഈ രസകരമായ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ഇതിന്റെ വളരെ രസകരമായ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് സ്പ്രിങുമാണ്. സണ്ണിയോടൊപ്പം  ചെമ്പൻ വിനോദ്, ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏതായാലും ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ ഫ്രഞ്ച് വിപ്ലവത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെയധികം വർധിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  നവാഗതനായ മജു ആണ്. സണ്ണി വെയ്ൻ വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അബ്ബാ ക്രീയേഷന്സിന്റെ ബാനറിൽ ഷജീർ കെ ജെ, ജഫാർ കെ എ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശശി കലിംഗ, വിഷ്ണു, ഉണ്ണിമായ , ആര്യ, കൃഷ്ണ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പാപ്പിനു ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം ദീപു ജോസഫ് ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് ഫ്രഞ്ച് വിപ്ലവം തീയേറ്ററുകളിൽ എത്തുന്നത്.
Share.

Comments are closed.