രാജാവിന്റെമകന്റെ രാജകീയ അരങ്ങേറ്റം.ആവേശത്തോടെ സിനിമാലോകം. “ആദി” റിവ്യു വായിക്കാം..

0
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന മലയാളം റിലീസുകളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ്  സംവിധാനം ചെയ്ത ആദി  എന്ന ചിത്രം. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്നു എന്ന സവിശേഷതയോടെയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ഫാമിലി ത്രില്ലർ ചിത്രം  നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ  ബാനറിൽ ആന്റണി പെരുമ്പാവൂർ  ആണ്. അനുശ്രീ, അദിതി രവി, സിദ്ദിഖ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ , പോസ്റ്റെർസ് തുടങ്ങിയവയും അതുപോലെ തന്നെ ഒരു ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരു കലക്കൻ ഫാമിലി ആക്ഷൻ ത്രില്ലർ ആണ് ആദി എന്ന് പറയാം. പ്രണവ് മോഹൻലാൽ തന്റെ വരവറിയിച്ചു കഴിഞ്ഞു ഈ ചിത്രത്തിലൂടെ. ആവേശവും ആകാംഷയും നൽകുന്ന സന്ദര്ഭങ്ങളിലൂടെ മുന്നേറി പ്രേക്ഷകരെ  ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പക്കാ എന്റെർറ്റൈനെർ തന്നെയാണ് ആദി എന്നതിൽ  ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ജീത്തു ജോസഫ് ചിത്രത്തിന്.
Share.

Comments are closed.