മൂന്ന് ഭാഷകളിൽ കീർത്തി സുരേഷ്- ദുൽകർ സൽമാൻ- സാമന്ത ടീമിന്റെ മഹാനടി വരുന്നു.

0
ഇതിഹാസ നായിക ആയിരുന്ന സാവിത്രിയുടെ ജീവിത കഥ ചലച്ചിത്രമായി വരുന്ന കാര്യം ഏവരും അറിഞ്ഞിട്ടുള്ളതാണ് . മഹാനടി  എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം മൂന്നു ഭാഷകളിൽ ആയാണ് എത്തുന്നത്. തെലുങ്കു, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിൽ അടുത്ത വർഷം മാർച്ചിൽ ഈ ചിത്രം റിലീസ് ചെയ്യും. മാർച്ച്  29  നു ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മലയാളിയും പ്രശസ്ത സൗത്ത് ഇന്ത്യൻ നായികയുമായി കീർത്തി സുരേഷ് ആണ് സാവിത്രിയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാനും അതുപോലെ പ്രശസ്ത സൗത്ത് ഇന്ത്യൻ  നായിക സാമന്തയും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ദുൽകർ സൽമാൻ എത്തുന്നത് കാതൽ മന്നൻ ആയ ജമിനി ഗണേശന്റെ വേഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാമന്ത ഒരു പത്രപ്രവർത്തക ആയാണ് എത്തുന്നതെന്നും വാർത്തകൾ പറയുന്നു. ഏതായാലും ഈ ചിത്രത്തിന്റെ ലോഗോ ടീസർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. 1981 ഇൽ, തന്റെ നാല്പത്തിയഞ്ചാം വയസ്സിൽ മരണപെട്ടു പോയ ഈ നടിയുടെ  എൺപത്തി രണ്ടാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഇപ്പോൾ മഹാനടി ലോഗോ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. കീർത്തി സുരേഷ്, ദുൽകർ സൽമാൻ, സാമന്ത  എന്നിവർക്കൊപ്പം വിജയ് ദേവര്കൊണ്ട, പ്രകാശ് രാജ്, കൃഷ് ജഗാർലാമുടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മിക്കി ജെ മെയെർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്തമായ ബാനർ ആയ വൈജയന്തി  മൂവീസ് ആണ് . ചുരുങ്ങിയ  കാലം കൊണ്ട് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വരെ തന്റെ അഭിനയ വൈഭവം കൊണ്ട് പ്രശസ്തയായി മാറിയതിനു ശേഷം നമ്മെ വിട്ടു പോയ സാവിത്രി എന്ന മഹാനടിക്കുള്ള ഒരു ആദരം ആയിരിക്കും ഈ ചിത്രം.
Share.

Comments are closed.