പെപ്പെയും വിനായകനും പൊളിച്ചു ! ഒന്നൊന്നര മേകിംഗ് ! സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കലക്കൻ പടം

0
ഇന്ന് ഇവിടെ പ്രദർശനമാരംഭിച്ച മലയാള  ചിത്രമാണ് അങ്കമാലി ഡയറീസ്  എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ ആന്റണി വർഗീസ്  നായകനായി അഭിനയിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. നവാഗത  സംവിധായകനായ ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്ന  ഈ ചിത്രത്തിന്റെ കഥാ, തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്   ദിലീപ് കുര്യൻ ആണ്. സൂര്യ സിനിമയിലൂടെ ബാനറിൽ ബി സി ജോഷി, ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവരും നിർമ്മാണ പങ്കാളികൾ ആണ്. ബി   ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻ   ആണ് ഈ   ചിത്രം വിതരണം  ചെയ്തിരിക്കുന്നത് . ഈ ചിത്രത്തിന്റെ മാസ്സ് പോസ്റ്ററുകളും ട്രൈലെറുമെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.കോട്ടയം സ്വദേശിയയായ ജേക്കബ് എന്ന യുവാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്. ഒരു  സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വളരെ സാധാരണക്കാരനായ ഒരു യുവാവാണ് ജേക്കബ്. എന്നാൽ അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ഒറ്റ രാത്രി കൊണ്ട് അവന്റെ ജീവിതം കീഴ്മേൽ മറിക്കുകയാണ്. അതിനെ തുടർന്ന് ജയിലിൽ ആവുന്ന അവന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ഒരു ക്രൈം ത്രില്ലർ എന്ന് വിശേഷിപ്പിക്കാം എങ്കിലും ഈ ചിത്രത്തിൽ ആക്ഷന് നല്ല പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.   എന്നാൽ സാധാരണ  ആക്ഷൻ ചിത്രങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ നിന്ന്  മാറി തന്നെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത് എന്ന് നിസംശയം പറയാം. ആ കാരണം കൊണ്ട് തന്നെ ഈ ചിത്രം  പ്രേക്ഷകന് ഒരു പുതുമയുടേയുടെ ഫീൽ നൽകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. ദിലീപ് കുര്യൻ  ഒരുക്കിയ തിരക്കഥ  എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചേരുവകൾ ഉൾക്കൊള്ളിച്ച ഒന്നാണ്. അതോടൊപ്പം ടിനു പാപ്പച്ചൻ എന്ന നവാഗതൻ  തന്റെ കയ്യൊപ്പു ചാർത്തിയ ദൃശ്യ ഭാഷ കൂടി ചമച്ചതോടെ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആവേശം കൊള്ളിക്കുന്ന  ഒന്നായി മാറി എന്ന് പറയാം. രസകരമായതും ആവേശം നിറക്കുന്നതും  അത് പോലെ തന്നെ ആഴവും തീവ്രതയുമുള്ള മുഹൂർത്തങ്ങൾ എഴുത്തുകാരൻ സൃഷ്ടിച്ചപ്പോൾ അതേറ്റവും ഭംഗിയായി  തന്നെ പ്രേക്ഷരിലേക്കു പകർന്നു നല്കാൻ ടിനു എന്ന സംവിധായകനും സാധിച്ചു. നവാഗത സംവിധായകൻ ആണെങ്കിലും ടിനുവിന്റെ  കയ്യടക്കം  പ്രതിഫലിച്ചു കണ്ട ഒട്ടനേകം മുഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു ഈ ചിത്രം. അതിനു എറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇതിലെ ജയിൽ രംഗങ്ങൾ.
 ജേക്കബ് എന്ന തന്റെ കഥാപാത്രത്തിന് ഒരു  തനി കോട്ടയംകാരന്റെ ശരീരഭാഷ നല്കാൻ ആന്റണി വർഗീസിന് കഴിഞ്ഞിട്ടുണ്ട്. ജേക്കബ് എന്ന  ചെറുപ്പകാരനായുള്ള  ഈ നടന്റെ  അനായാസമായ അഭിനയമാണ് ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയ ഒന്ന് .. വളരെ കൂൾ ആയി തന്നെ ആന്റണി വർഗീസ്  ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ആന്റണി വർഗീസ് നൽകിയ എനർജി  പ്രേക്ഷകരിലേക്കും പകർന്നു കിട്ടി എന്ന് വേണം പറയാൻ. നായികയായെത്തിയ  പുതുമുഖവും   മികച്ച പ്രകടനം  തന്നെയാണ്  കാഴ്ച വെച്ചത്. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക്  ജീവൻ നൽകിയ  സവിധെമ്പൻ വിനോദ്, വിനായകൻ എന്നിവരും  തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ പ്രേക്ഷക ഹൃദങ്ങളിൽ എത്തിച്ചു. ചെമ്പൻ വിനോദ് വളരെ രസകരമായ പ്രകടനത്തിലൂടെ കയ്യടി നേടിയപ്പോൾ വിനായകൻ ഒരിക്കൽ കൂടി തന്റെ കിടിലൻ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നെ പ്രേക്ഷകരെ കയ്യിലെടുത്തത് നന്ദു ലാൽ ആണ്. ഒപ്പം പുതുമുഖങ്ങളും ഗംഭീര പെർഫോമൻസ് തന്നെയാണ് നൽകിയത്.
ഗിരീഷ് ഗംഗാധരൻ എന്ന പ്രതിഭ  ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ  ഒന്നായി മാറി എന്ന് പറയാം . ഗാനങ്ങളിലും ആക്ഷൻ രംഗങ്ങളിലും ഈ ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ ഏറ്റവും മികച്ച  രീതിയിൽ തന്നെ വന്നത് ഈ ചിത്രത്തെ സാങ്കേതികമായി വളരെ മുകളിലെത്തിച്ചു. ജേക്സ് ബിജോയ്  ഒരുക്കിയ ഗാനവും അതുപോലെ ദീപക് അലക്സാണ്ടർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി . ഷമീർ മുഹമ്മദ് ആണ്  ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വളരെ  ഷാർപ്പായി എഡിറ്റിംഗ് നിർവഹിച്ച അദ്ദേഹം ചിത്രത്തിന് മികച്ച ഒഴുക്കും സാങ്കേതിക പൂർണ്ണതയും നൽകി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ  എന്ന ഈ ചിത്രം പ്രേക്ഷകന്റെ മനസ്സറിഞ്ഞൊരുക്കിയ ഒരു തികഞ്ഞ വിനോദ ചിത്രമാണ് എന്ന് നിസംശയം പറയാം . യുവാക്കളെയും കുടുംബങ്ങളെയുമെല്ലാ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ഒരിക്കലും നഷ്ട്ടപെടുത്താത്ത ഒരു ചലച്ചിത്രാനുഭവമായിരിക്കുമെന്നു ഉറപ്പിച്ചു പറയാൻ സാധിക്കും. ആവേശം നിറക്കുന്ന ഒരു അനുഭവമായിരിക്കും ഈ ചിത്രം നിങ്ങൾക്കു തരിക.
Share.

Comments are closed.