തീയേറ്ററുകൾ കലോത്സവ വേദിയാക്കി പൂമരം കേരളക്കര കീഴടക്കുന്നു

0
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമകളിലൊന്നാണ് പ്രശസ്ത സംവിധായകനായ എബ്രിഡ് ഷൈൻ    രചനയും സംവിധാനവും നിർവഹിച്ച പൂമരം  .ലൈം ലൈറ്റ് സിനിമാസ്, ഡോക്ടർ പോൾ  എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ  ബാനറിൽ  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എബ്രിഡ് ഷൈൻ, ഡോക്ടർ പോൾ എന്നിവർ ചേർന്നാണ് . 1983 , ആക്ഷൻ ഹീറോ ബിജു എന്നീ  സൂപ്പർ ഹിറ്റുകൾക്കു ശേഷം എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് പൂമരം  എങ്കിലും ഈ ചിത്രം ശ്രദ്ധ നേടിയെടുത്തത് മുഴുവൻ കാളിദാസ് ജയറാമിന്റെ മലയാളത്തിലെ നായകനായുള്ള അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ്. റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ വമ്പൻ ജനപ്രീതിയാർജ്ജിച്ചിരുന്നു. റിലീസ് വൈകിയതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ ഈ ചിത്രം ചർച്ചാ വിഷയം ആയി മാറിയിരുന്നു.
കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ഗൗതമൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റും വികസിക്കുന്ന  ഈ ചിത്രം ഒരു റിയലിസ്റ്റിക് ക്യാമ്പസ് ചിത്രമായി ആണ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങൾ ആയി എത്തിയിരിക്കുന്നു. യൂണിവേഴ്‌സിറ്റി കലോത്സവം ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം.ഒരിക്കൽ കൂടി എബ്രിഡ്  ഷൈൻ നമ്മുക്ക് മുന്നിൽ കൊണ്ട് വന്നത് ഒരു ഗംഭീര ചിത്രം തന്നെയാണെന്ന്  പറയാം . ആദ്യ ചിത്രം മുതൽ തന്നെ വളരെ റിയലിസ്റ്റിക് ആയി എന്റെർറ്റൈനെറുകൾ ഒരുക്കിയ ഈ സംവിധായകൻ പൂമരത്തിലും  പുലർത്തിയ കയ്യടക്കം  മികച്ചതായിരുന്നു. അത്ര മനോഹരമായിയാണ്  എബ്രിഡ് ഷൈൻ   ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എന്ന് എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ടതാണ്.  മികച്ച രീതിയിൽ റിയലിസ്റ്റിക് ആയി കഥ പറഞ്ഞപ്പോഴും പ്രേക്ഷകനെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് ആണ് എബ്രിഡ് ഷൈൻ എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകനെ വളരെയധികം എന്റെർറ്റൈൻ ചെയ്യുന്ന തരത്തിലുള്ള  സംഭാഷങ്ങളും കഥാ  
എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു അരങ്ങേറ്റമാണ് കാളിദാസ് ജയറാം ഈ ചിത്രത്തിലൂടെ നായകനായി നടത്തിയത് എന്ന് തന്നെ പറയാം. വളരെ ഭംഗിയായി, പക്വതയോടെ തന്റെ കഥാപാത്രത്തിന് ജീവൻ നല്കാൻ കാളിദാസിന് കഴിഞ്ഞു. നിയന്ത്രിതമായി അഭിനയിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ വിജയം. തന്റെ കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് തന്നെയാണ് കാളിദാസ് ജയറാം അഭിനയിച്ചത്. മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ബിൻസൺ തോമസ്, ജോജു ജോർജ് എന്നിവരും അതുപോലെ തന്നെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖങ്ങളും ഏറ്റവും ഭംഗിയായി തന്നെ തങ്ങളുടെ വേഷങ്ങൾ അഭിനയിച്ചു  ഫലിപ്പിച്ചു. 
Share.

Comments are closed.