ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ..തകർപ്പൻ മാസ്സ് പെർഫോമൻസുകൾ !! ഞാൻ ഗഗൻ റിവ്യൂ വായിക്കാം

0
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു എത്തിയ ചിത്രമായ ഞാൻ ഗഗൻ.    ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്ക്  സിനിമയിലെ  വലിയ സംവിധായകരിൽ ഒരാളായ ബോയപ്പട്ടി ശ്രീനു  ആണ് . ഖാദർ ഹാസന്റെ രേതക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസും രാകുല്‍ പ്രീത്  സിംഗും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ജയാ ജാനകി നായക എന്നാണ് തെലുങ്കിൽ ഈ ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ, ബെല്ലംകൊണ്ട ശ്രീനിവാസ്  അവതരിപ്പിക്കുന്ന ഗഗൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തന്റെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് വേണ്ടി ഒരു സെൻട്രൽ മിനിസ്റ്റ്ററുടെ മകനുമായി ഉണ്ടാകുന്ന പ്രശ്നം , ജഗനെയും അവന്റെ കുടുംബത്തെയും അപകടത്തിൽ എത്തിക്കുന്നു. പിന്നീട് അവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ  ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ കാണിച്ചു തരുന്നത്.
ഒരു കിടിലൻ ആക്ഷൻ ചിത്രമായി ആണ് ബോയപ്പട്ടി ശ്രീനു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  ആക്ഷനും പ്രണയവും  ഫാമിലി സെന്റിമെൻറ്സും എല്ലാം വളരെ ഭംഗിയായി   സാങ്കേതിക പൂർണ്ണതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . അദ്ദേഹം തന്നെയൊരുക്കിയ തിരക്കഥയിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും ബോറപ്പിക്കാതെ,  പ്രേക്ഷകരെ പൂർണ്ണമായി രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ ഞെട്ടിക്കുന്ന സാങ്കേതിക പൂർണ്ണതയോടെ ആ കഥ അവതരിപ്പിക്കാനും    സംവിധായകനും എഴുത്തുകാരനും ആയ ശ്രീനുവിന്  സാധിച്ചിട്ടുണ്ട് . ആവേശം കൊള്ളിക്കുന്ന കഥാ  സന്ദർഭങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ കോരിത്തരിപ്പിക്കുന്ന കിടിലൻ സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും ഒരുക്കാനും അദ്ദേഹത്തിന് സാധിച്ചു .  ഗാന രംഗങ്ങളുടെ മനോഹരമായ  ആവിഷ്കാരവും എടുത്തു പറയേണ്ട ഒരു മികവാണ്. ആക്ഷൻ രംഗങ്ങളും തീപാറുന്ന ഡയലോഗുകളും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവാണ് എന്ന് എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ടി വരും.
ഗഗൻ  എന്ന കഥാപാത്രം ആയി ബെല്ലംകൊണ്ട ശ്രീനിവാസ്  നടത്തിയ പ്രകടനം  തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ആ  കഥാപാത്രം ആയി അദ്ദേഹം  ആവേശകരമായ  പ്രകടനം ആണ് കാഴ്ച വെച്ചത്.  ആക്ഷനും റൊമാന്സും എല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ  അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും നൃത്ത രംഗങ്ങളിലുമൊക്കെ ഈ നടൻ പുലർത്തിയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച  ജഗപതി ബാബു, ശരത് കുമാർ  എന്നിവരും ബെല്ലംകൊണ്ട ശ്രീനിവാസിനൊപ്പം  നിന്ന് മിന്നുന്ന പ്രകടനം തന്നെയാണ്  കാഴ്ച വെച്ചത്  . നായിക  ആയെത്തിയ രാകുൽ പ്രീതും തന്റെ ഭാഗം തൃപ്തികരമായി തന്നെ അവതരിപ്പിച്ചു എന്ന് പറയാം . മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നന്ദു, വാണി വിശ്വന്ത, പ്രയാഗ ജയ്‌സ്വാൾ, സിതാര, സുമൻ, തരുൺ അറോറ, ജയപ്രകാശ്, ശ്രാവൺ, ശശാങ്ക്,  എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
റിഷി പഞ്ചാബി  ഒരുക്കിയ ദൃശ്യങ്ങൾ  ഗംഭീരമായിരുന്നു. അദ്ദേഹമൊരുക്കിയ ഓരോ ഫ്രേമുകളും  ചിത്രത്തിന്റെ മികവ് വാനോളം ഉയർത്തിയിട്ടുണ്ട് . ആക്ഷൻ രംഗങ്ങളിലെ ദൃശ്യങ്ങൾ ഗംഭീരമായി വന്നു. . ദേവി ശ്രീ പ്രസാദ്  ഒരുക്കിയ സംഗീതവും മികച്ചു നിന്നു എന്ന് പറയാം . പ്രേത്യേകിച്ചു പശ്ചാത്തല സംഗീതം  വളരെയധികം ആവേശം നിറക്കുന്നതായിരുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവു   ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് . ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിച്ചില്ല എന്നത് എഡിറ്ററുടെ മികവായിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികച്ച ഒഴുക്കും സാങ്കേതികമായ ബ്രില്ല്യൻസുമാണ് ഈ ചിത്രത്തിന് നൽകിയത്.ഞാൻ ഗഗൻ എന്ന ഈ ചിത്രം  ഒരു പക്കാ മാസ്സ്  എന്റെർറ്റൈനെർ ആണെന്ന് മാത്രമല്ല  എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നചിത്രവുമാണ്.  നിങ്ങളെ ഒരേ സമയം രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഞാൻ ഗഗൻ. കൊടുക്കുന്ന കാശിനു നൂറു ശതമാനം എന്റർടൈൻമെന്റ് ഗ്യാരണ്ടീ തരുന്ന ചിത്രമാണിത്.
Share.

Comments are closed.