ജനപ്രിയ നായകൻ ദിലീപ് ‘അമ്മ ‘ സംഘടനയിലേക്ക് അയച്ച കത്തിന്റെ പൂർണ രൂപം

0
താര സംഘടനയായ അമ്മയിലേക്കു നടൻ  ദിലീപിനെ തിരിച്ചെടുത്തു എന്ന വിഷയമാണ് ഇപ്പോൾ കത്തി നിൽക്കുന്ന ചർച്ചാ വിഷയം. അതിന്റെ പേരിൽ ‘അമ്മ എന്ന സംഘടനയെയും അതിന്റെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവരെയും രാഷ്ട്രീയ പ്രവർത്തകരും മാധ്യമങ്ങളും പഴി ചാരുകയും അവഹേളിക്കുകയും ചെയ്യുന്നതും നമ്മൾ കണ്ടു വരികയാണ്. ഇപ്പോഴിതാ മാധ്യമങ്ങൾ  കെട്ടി ചമച്ച വാദങ്ങൾക്കെതിരെ നടൻ ദിലീപ് തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.  ഈ വിഷയവുമായി ബന്ധപെട്ടു അമ്മക്ക് അയച്ച കത്തിലൂടെയാണ് ദിലീപ് പ്രതികരിച്ചിരിക്കുന്നത്.
അമ്മയുടെ ജനറൽ സെക്രട്ടറിക്കു ആണ് ദിലീപ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ, അമ്മയിലെ മെമ്പറായ തന്നെ  പുറത്താക്കുവാൻ തനിക്കു  നോട്ടീസ്‌ നൽകാതെയും, തന്റെ  വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം  നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി എന്ന് ദിലീപ് പറയുന്നു.  അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും  എന്നാൽ  താൻ  മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ തന്റെ  നിരപരാധിത്വം തെളിയിക്കുo വരെ ഒരു സംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും ദിലീപ് തന്റെ കത്തിൽ പറയുന്നു.
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് താൻ  സൂചിപ്പിച്ചിരുന്നതാണ് എന്നും  ദിലീപ് എടുത്തു പറയുന്നു. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ തന്റെ  പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു എന്ന് പറഞ്ഞ ദിലീപ്
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേരുകയും ചെയ്തു കൊണ്ടാണ് തന്റെ വാക്കുകൾ നിർത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മക്കെതിരെ ഉള്ള മാധ്യമ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ദിലീപിന്റെ പ്രതികരണം എന്ന് എടുത്തു പറഞ്ഞെ പറ്റു.
Share.

Comments are closed.