ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചും വികടകുമാരൻ ! പ്രേക്ഷക മനസ്സുകൾ കീഴടക്കി ! റിവ്യൂ

0
ഇന്ന്  കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ വികട കുമാരൻ  എന്ന ഫാമിലി എന്റെർറ്റൈനെർ.ബോബൻ സാമുവൽ ഒരുക്കിയ അഞ്ചാമത്തെ ചിത്രമായ  വികട കുമാരന്  തിരക്കഥ  രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ വൈ വി രാജേഷ് ആണ്. മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ടീം കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ഒന്നിച്ച ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് മാനസാ രാധാകൃഷ്ണൻ ആണ്. ഗംഭീര ട്രൈലറിലൂടെയും ഗാനങ്ങളിലൂടെയും റിലീസിന് മുൻപേ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, മാനസ്സ എന്നിവർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനു എന്ന വക്കീൽ ആയി വിഷ്ണു എത്തുമ്പോൾ വിനുവിന്റെ ഗുമസ്തൻ ആയാണ് ധർമജൻ എത്തുന്നത്. വിനു സ്നേഹിക്കുന്ന പെൺകുട്ടിയുടെ വേഷമാണ് മാനസ്സ അവതരിപ്പിക്കുന്നത്. അധികം കേസുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ വക്കീൽ ആയ വിനു വളരെയേറെ പ്രത്യേകതകൾ ഉള്ളതും ജനശ്രദ്ധ നേടുന്നതുമായ ഒരു കേസ് ഏറ്റെടുക്കുന്നതോടെയാണ്  ഈ ചിത്രത്തിന്റെ കഥാ ഗതി മാറുന്നത്.
ബോബൻ സാമുവൽ എന്ന സംവിധായകനും വൈ വി രാജേഷ് എന്ന  എന്ന രചയിതാവും  എന്നും വ്യത്യസ്തമായ കഥകൾ സിനിമ ആക്കിയിട്ടുള്ള കലാകാരന്മാരാണ് . വികട കുമാരൻ എന്ന ഈ പുതിയ  ചിത്രവും  അത്തരത്തിലുള്ള  വ്യത്യസ്തമായ  ഒരു കഥയാണ് നമ്മളോട് പറയുന്നത് . വൈ വി രാജേഷ്   വളരെ രസകരമായി  ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കും . ആ തിരക്കഥക്കു  മികച്ച ഒരു ദൃശ്യ ഭാഷ തന്നെയാണ്  ബോബൻ സാമുവൽ എന്ന പരിചയ സമ്പന്നനായ , പ്രേക്ഷകരുടെ പൾസ് അറിയാവുന്ന  സംവിധായകൻ നൽകിയത് എന്നു നമ്മുക്ക് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന് ചിരിച്ചുല്ലസിച്ചും അതെ പോലെ തന്നെ ത്രില്ലടിച്ചും  കാണാൻ കഴിയുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് വികട കുമാരൻ എന്ന ഈ ചിത്രം  .  രസകരമായ  കഥാപാത്രങ്ങളും ആകാംക്ഷയുണർത്തുന്ന കഥാ  സന്ദർഭങ്ങളുമാണ്  ഈ ചിത്രത്തിന്റെ പ്രധാന  പ്രേത്യേകതകൾ എന്ന് പറയാം .  വൈ വി രാജേഷ് എഴുതിയ  സംഭാഷണങ്ങളും പ്രേക്ഷകനെ പൊട്ടിചിരിപ്പിക്കുന്നതായിരുന്നു . ഏറ്റവും നിയന്ത്രണത്തോടെയും  കയ്യടക്കത്തോടെയും  കൂടിയാണ്  ബോബൻ  സാമുവൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ബിനു എന്ന ചെറുപ്പക്കാരൻ വക്കീൽ ആയി  തകർപ്പൻ പ്രകടനം കാഴ്ച വെച്ച വിഷ്ണു ഉണ്ണികൃഷ്ണനും കൂടെ കട്ടക്ക് തന്നെ നിന്ന ധർമജൻ ബോള്ഗാട്ടിയും ആണ്   യഥാർത്ഥത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്ന്  പറയാം. ഈ കൂട്ടുകെട്ടിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളും കോമഡി ടൈമിങ്ങും അതി ഗംഭീരമായിരുന്നു. അത്ര രസകരമായിരുന്നു  ഇവരുടെ  ഭാവ പ്രകടനങ്ങളും  സംഭാഷണ ശൈലിയും. അത് പോലെ തന്നെ നായികയായെത്തിയ  മാനസ്സയും തിളങ്ങി. സിന്ധു എന്ന കഥാപാത്രമായി മാനസ്സ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ   റാഫി, ജയരാജ് വാര്യർ, , ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും ചിത്രത്തെ കൂടുതൽ രസകരമാക്കി.
രാഹുൽ രാജ്   ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി  ഗംഭീര വിഷ്വൽസ്  ഒരുക്കിയ  അജയ് ഡേവിഡ് കാച്ചപ്പിള്ളിയും  പതിവുപോലെ തന്നെ മികച്ച പ്രകടനം തന്നെ നൽകി. വളരെ മികവോടെ തന്നെ   ചിത്രത്തിന്റെ മാറി മറിഞ്ഞ മൂഡിനൊപ്പം ചേർന്ന് പോകുന്ന തരത്തിലുള്ള  ദൃശ്യങ്ങൾ  നല്കാൻ  ക്യാമറാമാന്   കഴിഞ്ഞു.  ദീപു ജോസഫ് കാണിച്ച  എഡിറ്റിംഗ് മികവ് ആണ്   മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ  സഹായിച്ചത് എന്നു  പറയാൻ കഴിയും.ചുരുക്കി പറഞ്ഞാൽ, വികട കുമാരൻ എന്ന ഈ ചിത്രം   നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. എല്ലാം മറന്നു കുറെ ചിരിക്കാൻ ഈ ചിത്രം നിങ്ങളെ സഹായിക്കും എന്ന് മാത്രമല്ല അതോടൊപ്പം  കുറെ ത്രില്ലടിപ്പിക്കുകയും ചെയ്യും.
Share.

Comments are closed.