കുടുംബ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് അതാണ് ചാക്കോച്ചന്റെ കുട്ടനാടൻ മാർപാപ്പ ! റിവ്യൂ

0
ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്നാണ് നവാഗതനായ  ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവഹിച്ച കുട്ടനാടൻ മാർപാപ്പ  കുഞ്ചാക്കോ ബോബൻ, അദിതി രവി, ശാന്തി  കൃഷ്ണ  എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത് ഹസീബ്  ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ആണ്. ഈ സീസണിൽ പ്രേക്ഷകരേറ്റവും അധികം കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് കുട്ടനാടൻ മാർപാപ്പ എന്ന് പറയാം . ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പാട്ടുകൾ, ടീസർ എന്നിവയെല്ലാം വളരെയധികം ശ്രദ്ധ നേടിയെടുത്തിരുന്നു. കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ മൂന്നാമത്തെ റിലീസ് ആണ് കുട്ടനാടൻ മാർപാപ്പ. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ജോൺ എന്ന ഒരു ഫോട്ടോഗ്രാഫർ ആയാണ് കുഞ്ചാക്കോ  ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കുട്ടനാട്ടിൽ ജീവിക്കുന്ന ഇയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വളരെ രസകരമായ കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മളോട് പറഞ്ഞിരിക്കുന്നത്. ജോണിന്റെ ജീവിതത്തിലെ പ്രണയവും അതുപോലെ സൗഹൃദങ്ങളുമെല്ലാം ഈ ചിത്രത്തിന്റെ കഥയുടെ ഭാഗം ആണ്.
 കറുത്ത ജൂതൻ എന്ന സിനിമയിലൂടെയാണ് ശ്രീജിത്ത് വിജയൻ ക്യാമറാമാൻ ആയി മലയാള സിനിമയിൽ എത്തിയത്. ആ ശ്രീജിത്ത് ഒരു സംവിധായകൻ എന്ന നിലയിൽ കൂടി തന്റെ മികവ് തെളിയിക്കുകയാണ് കുട്ടനാടൻ മാർപാപ്പ എന്ന ഈ ചിത്രത്തിലൂടെ . ശ്രീജിത്ത് തന്നെ  എഴുതിയ വളരെ രസകരമായ ഒരു തിരക്കഥ ഏറ്റവും  മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നതിൽ  അദ്ദേഹം  വിജയിച്ചു എന്ന് പറയാം. ഒരു വിനോദ ചിത്രം പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകനെ രസിപ്പിക്കാനുതകുന്ന എല്ലാ ഘടകങ്ങളും ശ്രീജിത്ത് ഈ  ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും  വൈകാരിക തീവ്രതയുള്ള രംഗങ്ങളും ആവേശവും  പ്രണയവുമെല്ലാം  നിറഞ്ഞ ഒരു മുഴുനീള എന്റർടൈനറായിയാണ്  സംവിധായകൻ ഈ കുട്ടനാടൻ മാർപാപ്പയെ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നതു. വളരെയധികം രസകരമായ ഡയലോഗുകളും  വിശ്വസനീയമായ രീതിയിലൊരുക്കിയ  കഥാ സന്ദർഭങ്ങളും ചിത്രത്തിന് മുതൽകൂട്ടായി മാറിയിട്ടുണ്ട് . അതുപോലെ തന്നെ ആദ്യം മുതൽ അവസാനംവരെ ചിത്രത്തിന്റെ കടിഞ്ഞാൺ സംവിധായകന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ശ്രീജിത്ത് വിജയൻ ഈ ചിത്രത്തിന് വേണ്ടി  ഒരുക്കിയ ദൃശ്യ ഭാഷ. കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ  ആരാധകരെയും അതുപോലെ തന്നെ വിനോദ ചിത്രങ്ങളുടെ ആരാധകരായ  പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുന്ന രീതിയിലാണ് ശ്രീജിത്ത് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ  ഒരിക്കൽ കൂടി മികച്ച പ്രകടനമാണ് നൽകിയത്. ഈ വർഷം വന്ന ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം വളരെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ കുട്ടനാടൻ മാർപാപ്പയുടെ  വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചത് .  ഈ ചിത്രത്തിലെ കോമഡി , പ്രണയ രംഗങ്ങൾ ഓർമ്മിപ്പിച്ചത് വിന്റേജ് കുഞ്ചാക്കോ  ബോബനെയാണ് എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.  അത് പോലെ തന്നെ ശാന്തി കൃഷ്ണയുടെ  പ്രകടനവും  ഏറെ അഭിനന്ദനം അർഹിക്കുന്നതാണ് .തിരിച്ചു വരവിലെ ഓരോ കഥാപാത്രവും  ഈ നടി മികച്ചതാക്കുകയാണ്.   നായികയായെത്തിയ അദിതി രവി പക്വതയാർന്ന   പ്രകടനമാണ് നൽകിയത്. പ്രണയ രംഗങ്ങളിൽ കുഞ്ചാക്കോ ബോബൻ- അദിതി രവി ജോഡിയുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി മികച്ചതായിരുന്നു . ചിത്രത്തിലെ  മറ്റു കഥാപാത്രങ്ങളെ  അവതരിപ്പിച്ച അജു വർഗീസ് , ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ഇന്നസെന്റ്, , സലിം കുമാർ, ടിനി ടോം എന്നിവരും തങ്ങളെ ഏല്പിച്ച ജോലി ഏറ്റവും ഭംഗിയായി ചെയ്തു തീർത്തു എന്ന് പറയാം. പ്രേക്ഷകരെ  പൊട്ടിചിരിപ്പിക്കുന്നതിൽ ഓരോരുത്തരും മത്സരിക്കുക തന്നെ ചെയ്തു.
 അരവിന്ദ് കൃഷ്ണയാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ  ഒരുക്കിയത്. കുട്ടനാട്ടിലെ  കാഴ്ചകളും അതുപോലെ  അതുപോലെ വളരെ കളർ ഫുൾ ആയി ചിത്രീകരിച്ച ഗാനങ്ങളുമെല്ലാം  ഈ ചിത്രത്തിന്റെ സാങ്കേതിക പൂർണ്ണതയിൽ അരവിന്ദ് കൃഷ്ണയുടെ പങ്ക് എടുത്തു കാണിക്കുന്നു . രാഹുൽ രാജ്  ഒരുക്കിയ ഗാനങ്ങൾ ഒരിക്കൽ കൂടി പ്രേക്ഷകന്റെ മനസ്സിനെ തൊട്ടപ്പോൾ  സുനിൽ എസ് പിള്ള  എഡിറ്റർ എന്ന നിലയിൽ ചിത്രത്തിന് പകർന്ന ഒഴുക്ക് വളരെ നിർണായകമായിരുന്നു എന്നും പറയാം. എല്ലാ തരം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്നതും  എല്ലാവർക്കും ഒരേപോലെ  ആസ്വദിക്കാവുന്നതുമായ ഒരു കമ്പ്ലീറ്റ് ഫാമിലി ഫൺ റൈഡ് ആണ് കുട്ടനാടൻ മാർപാപ്പ. . നിങ്ങളെ ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം ഈ സമ്മർ വെക്കേഷൻ സമയത്തു ഫാമിലി ആയി ആസ്വദിക്കാവുന്ന കിടിലൻ ചിത്രമാണ്.
Share.

Comments are closed.