ഒരു കോടി യൂട്യൂബ് വ്യൂസുമായി മലയാളം ഹൃസ്വ ചിത്രം റാന്തൽ ചരിത്രം സൃഷ്ടിക്കുന്നു..!

0
നവാഗതനായ സുജിത് ഗോവിന്ദൻ സംവിധാനം ചെയ്ത ഹൃസ്വ ചിത്രമായ റാന്തൽ ചരിത്രം സൃഷ്ടിക്കുന്ന വിജയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേടുന്നത്. ഈ വർഷം ജനുവരിയിൽ ആണ് ഈ ഷോർട് ഫിലിം റിലീസ് ചെയ്തത്.  ഓൺലൈൻ മീഡിയ അസോസിയേഷൻ നിർമ്മിച്ച ഈ ഷോർട് ഫിലിം ഇപ്പോൾ ഒരു കോടി യൂട്യൂബ് വ്യൂസ് ആണ് നേടിയിരിക്കുന്നത്. മൂന്നു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിനു പുറമെ വ്യത്യസ്ത ചലച്ചിത്ര മേളകളിലും റാന്തൽ അംഗീകാരങ്ങൾ കരസ്ഥമാക്കി. അരുൺ  എ ആർ , അജയ് രാഹുൽ എന്നിവർ ചേർന്നാണ് ഈ ഷോർട് ഫിലിമിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്  ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, രാധിക വേണുഗോപാൽ എന്നിവരാണ്. ഇവരുടെ മൂവരുടെയും ഗംഭീര പ്രകടനവും റാന്തലിനെ ജനപ്രിയമാക്കി മാറ്റിയിട്ടുണ്ട്. ഫെയ്‌സ് സിദ്ദിഖ് ആണ് ഈ ഹൃസ്വ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് എങ്കിൽ ഇതിനു സംഗീതം പകർന്നിരിക്കുന്നത് ഹരി പി എസ് ആണ്.  ആകാശ് ജോസഫ് വർഗീസ് ആണ് റാന്തൽ എഡിറ്റ് ചെയ്തിരിക്കുന്നത്. സാങ്കേതികമായും കലാപരമായും പ്രേക്ഷക മനസ്സുകളെ തൃപ്തിപ്പെടുത്തുന്ന ഈ ഹൃസ്വ ചിത്രം ഒരു കാലഘട്ടം തന്നെ നമ്മുടെ മുന്നിൽ പുനഃസൃഷ്ടിക്കുന്നുണ്ട്. ഒരു വീട്ടിൽ  രാത്രിയിൽ കുറച്ചു സമയം കൊണ്ട് നടക്കുന്ന ഒരു സംഭവം ആണ് ഈ ഹൃസ്വ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്. മോഷണ സാധനവുമായി നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയുടെ വീട്ടിൽ അർധരാത്രി ഒരു കള്ളൻ കയറി വരുന്നതും അതിനെ തുടർന്ന് അവിടെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് റാന്തൽ എന്ന ഈ ഷോർട് ഫിലിമിന്റെ ഇതിവൃത്തം എന്ന് പറയാം.
Share.

Comments are closed.