പെരുമഴയെയും ലോകകപ്പിനെയും തോൽപ്പിച്ചു മെഗാസ്റ്റാർ ! ഡെറിക്ക് അബ്രഹാമിനെ കാണാൻ തീയേറ്ററുകളിൽ ജനസാഗരം

0

അതെ പോലെ തന്നെയാണ് ലോകം മുഴുവൻ ആഘോഷിക്കുന്ന ഫുഡ്ബോൾ വേൾഡ് കപ്പ് , പതിവിൽ നിന്ന് വ്യത്യസ്‍തമായി കളികൾ നടക്കുന്നത് കൃത്യം നമ്മുടെ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും നടക്കുന്ന സമയത്ത് , ഏറ്റവും കൂടുതൽ ആളുകൾ സിനിമ കാണുന്ന ഈ സമയത്ത് തന്നെ ഫുഡ്ബോൾ വരുന്നത് സിനിമയെ ബാധിക്കുമെന്ന് തോന്നലുകൊണ്ട് പല സിനിമകളും മാറ്റിയപ്പോളും അബ്രഹാം തിയേറ്ററിൽ മുന്നേറുകയാണ് , പക്ഷെ അനലിസ്റ്റുകളെ പോലും ഞെട്ടിപ്പിച്ചു കൊണ്ടാണ് ബ്രസീൽ ,അർജന്റീന ടീമിന്റെ കളികൾ നടക്കുന്ന സമയത്ത് പോലും തിയേറ്ററുകൾ ഫുള്ളായത് .

ഇതിലൊക്കെ ഏറ്റവും പ്രധാന കാര്യമാണ് മമ്മൂട്ടി എന്ന മഹാനടന്റെ അതി ഗംഭീര തിരിച്ചു വരവ് , അങ്കിൾ എന്ന നല്ല സിനിമ വിജയം നേടിയത് പോലും അംഗീകരിയ്ക്കാൻ ആളുകൾ തയ്യാറായിരുന്നില്ല ,തിയേറ്ററുകൾ നിറച്ചില്ല എന്നതാരുന്നു പരാതി , എന്നാൽ ആ പരാതികളൊക്കെ മെഗാ സ്റ്റാർ അങ്ങ് തീർത്ത് കൊടുത്തു ,  ഒന്ന് മനസ്സ് വെച്ചാൽ മലയാളത്തിലെ നമ്പർ വൺ ക്രൗഡ് പുള്ളർ താൻ തന്നെയാണെന്ന് മമ്മൂട്ടി വീണ്ടും തെളിയിച്ചു . മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങൾ ചെയ്യുന്നില്ല എന്ന പരാതിയും അബ്രഹാമിന്റെ സന്തതികളിലൂടെ മമ്മൂട്ടി പരിഹരിച്ചു എന്നതാണ് മറ്റൊരു പ്രേതെകത .അതെ ,മലയാളത്തിന്റെ മെഗാ സ്റ്റാർ തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളൊക്കെ ഒറ്റ ചിത്രത്തിലൂടെ അങ്ങ് മാറ്റി മറിച്ചു . രണ്ടാം വാരത്തിൽ കൂടുതൽ തീയേറ്ററിലേക്ക് വ്യാപിച്ച അബ്രഹാം ചരിത്ര വിജയമാവുമെന്ന് ഉറപ്പാണ് .

എല്ലാ ദിവസവും നേരം പുലരുന്ന മുൻപ് ബൂകിംഗ് സൈറ്റുകളെടുത്ത് പടത്തിനു ആളില്ലായെന്ന് പ്രചരിപ്പിക്കാൻ വരെ ശ്രെമിക്കുകയാണ് എതിരാളികൾ ,പക്ഷെ അതൊന്നും വില പോവുന്നില്ല എന്ന് മാത്രമല്ല കഴിഞ്ഞ വർക്കിംഗ് ദിവസങ്ങളിൽ പോലും ഒട്ടു മിക്ക തിയേറ്ററുകളിലും ചിത്രം ഹൌസ് ഫുള്ളാണ് .. കഴിഞ്ഞ കാലങ്ങളിൽ നിർമാണ കമ്പനികൾ കാണിച്ചു വന്ന കളക്ഷൻ കണക്കുകൾ പൂർണ്ണമായി ഒഴിവാക്കിയാണ് ഗുഡ്വിൽ ഇത്തവണ മാതൃകയാവുന്നത് . കോടികൾ നേടിയിട്ടും അത് ഉയർത്തി കാണിക്കാതെ സിനിമയെ ഉയർത്തി കാണിച്ചാണ് അബ്രഹാം ടീം മാർക്കറ്റ് ചെയ്യുന്നത് എന്നതും പ്രശംസിനീയമാണ് ..

Share.

Comments are closed.