മലയാളിയായ ലക്ഷ്മി മേനോന് മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2018  പട്ടം..!

0
മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യയുടെ എട്ടാമത് എഡിഷനിൽ കിരീടം ചൂടിയത് ലക്ഷ്മി മേനോൻ എന്ന മലയാളി പെൺകൊടി.  ഡോക്ടർ അജിത് രവി സംവിധാനം ചെയ്ത ഈ ഇവന്റ് ഇത്തവണ ആലപ്പുഴയിൽ ആണ് അരങ്ങേറിയത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് അവതരിപ്പിച്ച ഈ ഇവന്റിൽ സെറ, ഡി ക്യൂ വാച്ചസ്, ടി ഷൈൻ എന്നിവരും പവേർഡ് പാർട്ണർസ് ആയിരുന്നു. ആലപ്പുഴയിലെ ക്യാമേലോട്ട് കൺവെൻഷൻ സെന്ററിൽ വെച്ചാണ് മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2018 അരങ്ങേറിയത്ത്.
പഞ്ചാബിൽ നിന്നുള്ള മിസ് സിമ്രാൻ മൽഹോത്ര ഫസ്റ്റ് റണ്ണർ അപ്പ് ആയപ്പോൾ, ഡൽഹിയിൽ നിന്നുള്ള ഐശ്വര്യ സഹദേവ് ആണ് സെക്കന്റ് റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ എഡിഷനിലെ ജേതാവായ മിസ് ആകാംക്ഷ മിശ്രയാണ് പുതിയ ജേതാവായ ലക്ഷ്മിയെ കിരീടം അണിയിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സി ഇ ഒയുമായ വി പി നന്ദകുമാർ ആണ് ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് എന്നിവർക്ക് കിരീടം അണിയിച്ചത്. മിസ് ക്വീൻ നോർത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടതും പഞ്ചാബിൽ നിന്നുള്ള മിസ് സിമ്രാൻ മൽഹോത്ര ആണ്. മിസ് ക്വീൻ വെസ്റ്റ് ആയി തിരഞ്ഞെടുത്തത് ഗുജറാത്തിൽ നിന്നുള്ള പ്രിയാൽ ഗിരീഷ് പാൻഡോർവാല ആണ്. മിസ് ക്വീൻ ഈസ്റ്റ് ആയി വെസ്റ്റ് ബംഗാളിന്റെ നേഹ ജായും മിസ് ക്വീൻ സൗത്ത് ആയി കേരളത്തിന്റെ  ലക്ഷ്മി മേനോനും തിരഞ്ഞെടുക്കപ്പെട്ടു.
മിസ് ബ്യൂട്ടിഫുൾ ഹെയർ ആയി സിമ്രാൻ മൽഹോത്രയും, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ ആയി ലക്ഷ്മി മേനോനും, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി ഡൽഹിയുടെ സാഹിബാ ബാസിനും, മിസ് ബ്യൂട്ടിഫുൾ ഫേസ് ആയി മഹാരാഷ്ട്രയുടെ രവീണ ജയിനും, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി മഹാരാഷ്ട്രയുടെ തന്നെ സാനിയ അഷറഫും, മിസ് കോൺജീനിയാലിറ്റി ആയി കേരളത്തിന്റെ സമുദ്ര സുനിൽ കുമാറും തിരഞ്ഞെടുക്കപ്പെട്ടു. മിസ് പേഴ്സണാലിറ്റി ആയതു മഹാരാഷ്ട്രയുടെ അപൂർവ നായകും, മിസ് ക്യാറ്റ് വാക് ആയതു പ്രിയാൽ ഗിരീഷ് പാൻഡോർവാലയും , മിസ് പെർഫെക്റ്റ്  ടെൻ ആയതു ആന്ധ്രയുടെ സന്ധ്യ തോടയും, മിസ് ടാലെന്റ്റ് ആയതു തമിഴ് നാടിന്റെ ശ്രീഷയും, മിസ് ഫോട്ടോജനിക് ആയതു സാഹിബാ ബാസിനും, മിസ് വ്യൂവേഴ്സ് ചോയ്സ് ആയതു ഉത്തർ പ്രദേശിന്റെ സ്വപ്നിൽ ജോളിയും, മിസ് സോഷ്യൽ മീഡിയ ആയതു കർണാടകയുടെ ശരണ്യ ഷെട്ടിയും മിസ് ഫിറ്റ്നസ് ആയതു പ്രിയ  ഗിരീഷ് പാൻഡോർവാലയും മിസ് ഹ്യൂമാനിനെസ്സ് ആയതു സ്വപ്നിൽ ജോളിയുമാണ്.
Share.

Comments are closed.