സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; കൃഷ്ണൻ ബാലകൃഷ്ണൻ മികച്ച നടൻ, നടി അമല ഗിരീശൻ..!

0
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ കാളിഗണ്ഡകിയിലെ പ്രകടനത്തിന്  കൃഷ്ണൻ ബാലകൃഷ്ണനെ ആണ്  മികച്ച നടനായി തിരഞ്ഞെടുത്തത്. അമല ഗിരീശനെയാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ഏഷ്യാനെറ്റിലെ നീർമാതളത്തിലെ അഭിനയത്തിനാണ് ഈ നടി അവാർഡിന് അർഹയായതു.  മികച്ച ടെലിസീരിയൽ അയി തിരഞ്ഞെടുക്കപ്പെട്ടത് അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ്. മികച്ച രണ്ടാമത്തെ സീരിയൽ ആയി മഞ്ഞൾ പ്രസാദം തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ടെലിഫിലിമായി കപ്പ ടിവിയിലെ അണ്ഡകടാഹത്തിലെ ഒരു പപ്പടം തിരഞ്ഞെടുക്കപെട്ടപ്പോൾ 20 മിനിറ്റിൽ കൂടുതൽ ഉള്ള വിഭാഗത്തിലെ മികച്ച ടെലിഫിലിം ആയി കൈരളി പീപ്പിൾ ടിവിയിലെ ബാലന്റെ ഗ്രാമം തിരഞ്ഞെടുത്തു. കാളിഗണ്ഡകി രചിച്ച കഥാകൃത്തായ ജി ആർ ഇന്ദുഗോപനാണ് മികച്ച കഥാകൃത്തിനുള്ള അവാർഡ് നേടിയത്. മികച്ച എന്റർടൈൻമെന്റ് ഷോ ആയി മഴവിൽ മനോരമയിലെ കുട്ടികളോടാണോ കളി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച കോമഡി സീരിയലിനുള്ള അവാർഡ്  നേടിയത് അമൃത ടിവിയിലെ അളിയൻ വേഴ്‌സസ് അളിയൻ ആണ്.  ഈ സീരിയലിലെ അഭിനയത്തിന് മികച്ച കൊമേഡിയൻ ആയി റിയാസ് നർമ്മകല തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സീരിയൽ സംവിധായകനായി കാളിഗണ്ഡകി ഒരുക്കിയ മധുപാൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച രണ്ടാമത്തെ നടൻ ആയി നിലാവും നക്ഷത്രങ്ങളിൽ അഭിനയിച്ച വിജയ് മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ലഭിച്ചത് അതേ സീരിയലിലെ ഗൗരി കൃഷ്ണന് ആണ്. ബാലതാരം ആയി ജഗത് നാരായണനും സംഗീത സംവിധായകൻ ആയി കല്ലറ ഗോപനും തിരഞ്ഞെടുക്കപ്പെട്ടു. ഛായാഗ്രാഹകന് ഉള്ള വാർഡ് ലഭിച്ചത് നൗഷാദ് ഷെരീഫിനും എഡിറ്റർക്കുള്ള അവാർഡ്  ലഭിച്ചത് ടോണി മേലുകാവിനും ആണ്. മഞ്ജു പൗലോസ്, നിയാസ് ബക്കർ, അമ്പൂട്ടി, എന്നീ അഭിനേതാക്കൾ പ്രത്യേക ജൂറി പരാമർശം നേടി,
Share.

Comments are closed.