കമ്മാര സംഭവത്തിന് തമിഴ് നാട്ടിലും ഗംഭീര റിവ്യൂസ് !! ചിത്രത്തെ പുകഴ്ത്തി ആനന്ദ വികടനും

0
കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ജനപ്രിയ നായകൻ നായകനായ കമ്മാര സംഭവം എന്ന ചിത്രം. തമിഴ് നാട്ടിലും വമ്പൻ ബോക്സ് ഓഫീസ് പെർഫോമൻസ് കാഴ്ച വെക്കുന്ന ഈ ദിലീപ് ചിത്രത്തിന് തമിഴ് നാട്ടിലെ പ്രമുഖ നിരൂപകനായ ആനന്ദ വികടൻ ടീമും ഗംഭീര റിവ്യൂ  ആണ് കൊടുത്തിരിക്കുന്നത്.  തമിഴ് നടൻ സിദ്ധാര്ഥിന്റെയും ബോബി സിംഹയുടെയും സാന്നിധ്യവും ഈ ചിത്രത്തെ അവിടെ ഗംഭീര വിജയം ആക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിച്ച കമ്മാര സംഭവം ഒരു മാസ്സ് സ്പൂഫ് എന്റെർറ്റൈനെർ ആണ്. ആദ്യ പകുതിയിൽ ചരിത്രവും, രണ്ടാം പകുതിയിൽ ചരിത്രം എങ്ങനെ വളച്ചൊടിക്കപെടുന്നു എന്നും കാണിച്ചു തരുന്ന രസകരമായ ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയും നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും ആണ്.
ആനന്ദ വികടൻ റിവ്യൂവിലും കമ്മാര സംഭത്തെ വിശേഷിപ്പിക്കുന്നത് ആദ്യ പകുതിയെയും രണ്ടാം പകുതിയെയും മാറ്റി നിർത്തിയാണ്. ആദ്യ പകുതി ഒരു മികച്ച നിലവാരം പുലർത്തുന്ന ഒരു ക്ലാസ് സംഭവം ആണ് കാണിക്കുന്നതെങ്കിൽ രണ്ടാം പകുതി ഒരു മാസ്സ് മസാല സംഭവമാണ് നമ്മുക്ക് തരുന്നത് എന്ന് അവരുടെ റിവ്യൂ പറയുന്നു. ചിത്രത്തിലെ താര നിര്ണയത്തെയും അഭിനേതാക്കളുടെ ഗംഭീര പ്രകടനത്തെയും പ്രശംസിക്കുന്ന ഈ റിവ്യൂ ചിത്രം മൊത്തത്തിൽ ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആണെന്നും പറയുന്നുണ്ട്. ദിലീപ് കമ്മാരൻ ആയി വിസ്മയിപ്പിച്ചു എന്ന് പറഞ്ഞ അവർ സിദ്ധാർത്ഥിന്റെ പെർഫോമൻസിനും കയ്യടി  കൊടുക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെ കിടിലൻ എന്ന് വിശേഷിപ്പിച്ച അവർ, സുനിൽ ഒരുക്കിയ ദൃശ്യങ്ങളെയും അഭിനന്ദിച്ചിട്ടുണ്ട്. ചിത്രത്തിലെ വസ്ത്രാലങ്കാരം, മേക് അപ്പ് എന്നിവ ചെയ്ത സമീറ  സനീഷ്, റോഷൻ എന്നിവർക്കും ആനന്ദ വികടൻ റിവ്യൂ അഭിനന്ദനം ചൊരിയുന്നു.
Share.

Comments are closed.