എന്നെ കൂടെ കൂട്ടാമോ എന്ന് അരുൺ ഗോപി ! നീ വേണ്ട നീ ഉഴപ്പനാണെന്ന് രഞ്ജിത്ത് ശങ്കർ

0

രഞ്ജിത് ശങ്കര്‍. തന്റെ സിനിമയില്‍ അസിസ്റ്റന്റാകാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് അവസരമുണ്ടെന്നറിയിച്ചു കൊണ്ട് ഇന്നലെ ഇട്ട പോസ്റ്റിൽ മലയാളത്തിലെ തന്നെ മറ്റൊരു യുവസംവിധായകന്റെ കമന്റും അതിന് രഞ്ജിത് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുന്നത് , പ്രേക്ഷകർ കമന്റ് കണ്ടു ചിരിക്കുകയാണ് ചെയ്യുന്നത് !!

Inbox me your short film link who wants to be an asst.

Posted by Ranjith Sankar on Dienstag, 13. März 2018

‘എന്റെ സംവിധാന സഹായിയാകാന്‍ താത്പര്യമുള്ളവര്‍, നിങ്ങള്‍ ചെയ്ത ഒരുഷോർട്ട് ഫിലിമിന്റെ ലിങ്ക് എനിക്ക് മെസ്സേജ് ചെയ്യുക’ എന്നതായിരുന്നു രഞ്ജിതിന്റെ പോസ്റ്റ്. രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപി ഇതിനു താഴെ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന്‍ ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ പറയരുത് ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് അരുണ്‍ തിരിച്ചു ചോദിച്ചു.

ഇതിന്റെ കൂടെ കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഒരു കമന്റുമുണ്ട്. ‘അരുണേട്ടാ സന്തോഷായില്ലേ’ എന്ന് കളക്ടര്‍ ബ്രോ അരുണ്‍ ഗോപിയോട് ചോദിച്ചു. ‘ധൃതംഗപുളകിതനായി’ എന്നായിരുന്നു ഇതിന് അരുണ്‍ ഗോപിയുടെ മറുപടി. രഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ സംവിധാന സഹായിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരുപാട് കമ്മെന്റുകളും ഷോർട്ട് ഫിലിം ലിങ്കുകളും വന്നിട്ടുണ്ട് ..

ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് സഹസംവിധായകരെ രഞ്ജിത്ത് തേടുന്നത്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആണ് ..

Share.

Comments are closed.