ഇന്ദ്രൻസിനെ കുറിച്ച് മമ്മൂക്കയുടെ കോസ്റ്യൂമർ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

0

മമ്മൂക്കയുടെ കോസ്റ്യൂമർ അഭിജിത്ത് ഇന്ദ്രൻസ് ചേട്ടൻ സംസ്ഥാന അവാർഡ് നേടിയപ്പോൾ ഫേസ്ബുക്കിൽ ഇട്ട ഒരു കിടിലൻ ഫേസ്ബുക്ക് പോസ്റ്റ് , വായിച്ചു നോക്കാം

ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്..

ഇന്ദ്രൻസ് ചേട്ടൻ എന്ന മികച്ച നടനും വസ്ത്രാലങ്കാര സ്നേഹിയും…

മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രൻസ് ചേട്ടനെക്കുറിച്ചല്ല ഇവിടെ പറയുന്നത്..കാരണം വർണനകൾ ആവശ്യമില്ലാതെ നമുക്ക് അറിയാവുന്ന സത്യമാണത്…

സിനിമക്കുള്ളിലെ ഞാൻ കണ്ടിട്ടുള്ള ഇന്ദ്രൻസ് ചേട്ടൻ..മലയാള സിനിമയിൽ ആദ്യകാലങ്ങളിൽ എല്ലാം തമിഴ് നാട്ടിൽ നിന്നുമുള്ള കോസ്റ്റുമെർ മാരായിരുന്നു ഇവിടുത്തെ മിക്ക സിനിമകളും ചെയ്തിരുന്നത്..കാരണം ഇവിടെ അത്ര വിശ്വസിച്ചു ആ വിഭാഗം ഏല്പിക്കാനുള്ളവർ ഇല്ല എന്ന തോന്നലായിരിക്കാം അത്..ഇനി ഒരു മലയാളി വന്നാലും അയാൾക്കു ശമ്പളം പോലും കിട്ടാത്ത അവസ്ഥ തന്നെ ആയിരുന്നു…

എന്നാൽ ആ കാലഘട്ടത്തിൽ മലയാള സിനിമയിൽ മലയാളി കോസ്റ്റുമെർ ആയി വന്നതാണ് ഇന്ദ്രൻസ് ചേട്ടൻ..എന്നാൽ കുറച്ചു നല്ല പടങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത ശേഷം അദ്ദേഹം അഭിനയത്തിന്റെ തിരക്ക് കാരണം അഭിനയം മാത്രമാക്കി സിനിമയിൽ…

മൂന്നു ചിത്രങ്ങളിൽ അദ്ദേഹത്തൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്..ചിരിച്ച മുഖത്തോടെ വരുന്ന..ഇങ്ങോട്ടു ആര് സംസാരിച്ചാലും അതെ മുഖത്തോടെ സംസാരിക്കുന്ന,വിശേഷങ്ങൾ ചോദിക്കുന്ന ഒരു സാധരണക്കാരൻ..

പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് സിനിമയിലെ കോസ്റ്റും ടീമിനോട് അദ്ദേഹത്തിനു പ്രത്യേക സ്നേഹമാണ്..കൂടെ അഭിനയിക്കുന്നവരുടെയോ അദ്ദേഹത്തിന്റെയോ ഒരു ഷർട്ട് ന്റെ ബട്ടൺ പോയാൽ പോലും പുള്ളി ചോദിക്ക..”മോനെ ഒരു സൂചി നൂലും താരോ ഇതൊന്നു പിടിപ്പിക്കാനാ..”

വേണ്ട ചേട്ടാ ഞങ്ങൾ ചെയ്തോളാം ന് പറഞ്ഞാൽ..”ഹാ ഞാൻ ചെയ്തോളാം നിങ്ങള് പോയി മറ്റുള്ളവരെ നോക്ക് ഇതെനിക്കറിയാവുന്ന പണിയല്ലേ” സ്വതസിദ്ധമായ ചിരിയോടുകൂടി…

സെറ്റിൽ കൂടുതൽ ആർട്ടിസ്റ്റ് ഉണ്ടേൽ..അധിക സമയവും കോസ്റ്റും റൂമിലിരിക്കുന്ന പുള്ളി ചോദിക്കും..എന്തേലും സഹായം വേണോ എന്ന്‌…അതാണ് ഞങ്ങളുടെ ഇന്ദ്രൻസ് ചേട്ടൻ…

വളരെയധികം സന്തോഷം നൽകുന്ന അംഗീകാരം…ഇനിയും ഇത്തരം നല്ല വേഷങ്ങൾ ചേട്ടനെ തേടിയെത്തട്ടെ…

-അഭിജിത്ത്

Posted by Abhijith Nair on Donnerstag, 8. März 2018

Share.

Comments are closed.