അങ്ങനെ കാത്തിരിപ്പുകൾ അവസാനിച്ചു സെൻസറിംഗ് കഴിഞ്ഞു ! റിലീസ് തീയതി ഉറപ്പിച്ചു പൂമരം !

0

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടു കൊണ്ട് പൂമരം ഈ വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തും അതായത് മാർച്ച് 15 , ചിത്രത്തിന്റെ സെൻസറിങ് ഇന്നാണ് നടന്നത് , ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്

കഴിഞ്ഞ ഒരു വർഷമായി മലയാള സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം.. ആദ്യത്തെ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ അബ്രിഡ് ഷൈൻ ( 1983 , ആക്ഷൻ ഹീറോ ബിജു ) ആണ് പൂമരം സംവിധാനം ചെയ്തിരിക്കുന്നത് കാളിദാസ് ജയറാമാണ് നായകൻ , ചിത്രത്തിലെ ഇറങ്ങിയ 2 പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു..

കാളിദാസ് ജയറാം ഫേസ്ബുക്കിലൂടെ ആണ് റിലീസ് തീയതി അന്നൗൻസ് ചെയ്തത്

പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു.എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി…പ്രാർത്ഥനയോടെ…😍😙

Posted by Kalidas Jayaram on Montag, 12. März 2018

 

Share.

Comments are closed.