ദിലീപിന്റെ പരാതിയിലെ പ്രസക്ത  ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു

0
ദിലീപിന്റെ പരാതിയിലെ പ്രസക്ത  ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു; കേസിൽ ദിലീപിനനുകൂലമായ നിർണ്ണായക വഴിത്തിരിവുകൾ..!
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അനുകൂലമായ  നിർണ്ണായകമായ വഴി തിരിവുകൾ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വെളിപ്പെടുത്തലുകൾ ആണ് ഇതിനു കാരണം ആയി വന്നിരിക്കുന്ന ഒരു ഘടകം. ഒരു നടിയും നിർമ്മാതാവും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. അതുപോലെ താനെ കേസിലെ കുറ്റപത്രം ചോദ്യം ചെയ്തു കോടതിയിൽ എത്തിയ ദിലീപിന് അനുകൂലമായ കാര്യങ്ങൾ ആണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ആദ്യ കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രം പറയുന്നതെന്ന് ആരോപിച്ച ദിലീപ്, നേരത്തെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടി ആക്രമിയ്ക്കപ്പെട്ട ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും കേസ് പരിഗണിക്കുന്നത് ജനുവരി പതിനേഴിന് ആക്കുകയും ചെയ്തു. ഈ കേസിലെ ചില സുപ്രധാന സംഭവങ്ങൾ ഉണ്ടായിട്ടും മാധ്യമങ്ങൾ അത് മുക്കിയെന്നു അതുകൊണ്ടു തന്നെ വരുന്ന എണ്പത്തഞ്ചു ദിവസങ്ങൾക്കകം ഇതിനൊക്കെ മറുപടി പറയുമെന്നും ദിലീപ് ഫാൻസിന്റെ വെബ്സൈറ്റ് ആയ ദിലീപ് ഓൺലൈൻ പറയുന്നു.
പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ മാധ്യമങ്ങൾ  യാഥാർഥ്യം കണ്ടില്ലെന്നു നടിച്ചു എന്നും ഈ കേസിൽ മാധ്യമങ്ങളുടെ അമിത താല്പര്യം എന്തിനായിരുന്നു എന്നും ദിലീപ് ഓൺലൈൻ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചോദിക്കുന്നു. വേട്ടക്കാരനും ഇരയും മാത്രമുള്ള വിഡിയോയിൽ വേട്ടക്കാരന് നിർദേശം നൽകുന്ന സ്ത്രീ ശബ്ദത്തെ കുറിച്ചും ഈ കുറിപ്പിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ദിലീപ് കോടതിയിൽ എത്തിയത് തനിക്കു എതിരെ ഉള്ള തെളിവുകൾ നിയമ പ്രകാരം ലഭിക്കണം എന്ന ആവശ്യവുമായി ആണെന്നും തെളിവുകൾ യാഥാർത്ഥമാണെങ്കിൽ പിന്നെ അത് ദിലീപിന് നല്കാൻ പോലീസ് എന്തിനു ഭയക്കണം എന്നും ദിലീപ് ഓൺലൈൻ ചോദിക്കുന്നു.
ദിലീപിന് ലഭിച്ച കുറ്റപത്രത്തിലും മറ്റു അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോർഡ്‌സ്, മെഡിക്കൽ റെക്കോർഡ്‌സ്, ഫോറൻസിക് റിപ്പോർട് തുടങ്ങിയ വളരെ നിർണ്ണായകമായ പല  തെളിവുകളും ഇല്ല എന്നതും  സംശയം ജനിപ്പിക്കുന്നു. തെളിവായി നൽകിയ വിഡിയോയിൽ ഉള്ള ദൃശ്യങ്ങളും ശബ്ദങ്ങളും പ്രോസിക്യൂഷൻ ഇതുവരെ പറഞ്ഞതിന് വിപരീതം ആണെന്നും ദിലീപ് ആരോപിക്കുന്നു. ദൃശ്യങ്ങൾ ഉള്ള മെമ്മറി  കാർഡിൽ തിരിമറികൾ നടത്തി അതിൽ ഉള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നും ദിലീപ് പറയുന്നു. അതുപോലെ കൃത്യം റെക്കോർഡ് ചെയ്ത മൊബൈൽ പോലീസിന്റെ കയ്യിൽ ഉണ്ടെന്നാണ് താൻ  വിശ്വസിക്കുന്നത് എന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നുണ്ട്.  പ്രതിയുടെ ശബ്ദ സാമ്പിൾ വീഡിയോയിലെ ശബ്ദവുമായി ഒത്തു നോക്കിയതിന്റെ റിസൾട്ട് ഒൻപതു മാസം ആയിട്ടും ലഭ്യം ആയിട്ടില്ല എന്നതും സംശയം ജനിപ്പിക്കുന്നു. വിഡിയോയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട  സ്ത്രീ ശബ്ദം വീണ്ടെടുക്കാൻ  സാധിക്കും എന്നുള്ളത് കൊണ്ടാണ് തനിക്കു തെളിവുകൾ തരാൻ പോലീസ് മടിക്കുന്നതെന്നും ദിലീപ് പറയുന്നു.
Share.

Comments are closed.