ആട് ജീവിതം അരങ്ങിലേക്ക്; നജീബായി കൃഷ്ണൻ..!

0

ബെന്യാമിൻ എഴുതിയ പ്രശസ്ത നോവൽ ആയ ആട് ജീവിതം സിനിമ ആവാൻ പോകുന്ന വിവരം നമ്മൾ അറിഞ്ഞിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിത്വി രാജ് സുകുമാരൻ ആണ് നജീബ് എന്ന കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ ആട് ജീവിതം അരങ്ങത്തും എത്തുകയാണ്. തിരുവനന്തപുരം നിശാഗന്ധിയിലാണ് ആട് ജീവിതം നാടകമായി അരങ്ങേറുന്നത്.  ഈ നാടകത്തിൽ നജീബ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത നടനും നാടക പ്രവർത്തകനുമായ കൃഷ്ണൻ ബാലകൃഷ്ണൻ ആണ്. മലയാളത്തിലെ പ്രമുഖ നടൻമാർ വരെ ആഗ്രഹിച്ച ഒരു വേഷമാണ് ഇപ്പോൾ കൃഷ്ണനെ തേടി എത്തിയിരിക്കുന്നത് എന്ന് സാരം

പ്രമോദ് പയ്യന്നൂർ ആണ് ഈ നാടകം സംവിധാനം ചെയ്യുന്നത്. പ്രവാസ മലയാളം എന്ന പരിപാടിയുടെ ഭാഗം ആയാണ് ഈ നാടകം  ഇപ്പോൾ അരങ്ങിൽ എത്തുന്നത്. ഇന്ന് വൈകിട്ട് ഏഴര മണിയോടെയാണ് നിശാഗന്ധിയിൽ നാടകം ആരംഭിക്കുന്നതു. പതിനഞ്ചു മിനിട്ടു ദൈർഖ്യം ഉള്ള ഈ നാടകത്തിൽ കൃഷ്ണനൊപ്പം നാടകപ്രവർത്തകർ ആയ നവജീവൻ, ബാലു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ആട് ജീവിതത്തിന്റെ  ഈ സ്റ്റേജ്  വേര്ഷന് വേണ്ടി കാത്തിരിക്കുന്നത്. ഒരുപാട് സ്വപ്നങ്ങളോട് കൂടി അറബിനാട്ടിലെ എത്തിയ നജീബ്  ക്രൂരനായ അറബിയുടെ അടിമ ആയി മാറുന്നതും ഗൾഫിൽ വെച്ച് അനുഭവിക്കുന്ന  നരക യാതനയുമാണ് ഈ നോവലിന്റെ ഇതിവൃത്തം. യഥാർത്ഥ ജീവിതത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ബെന്യാമിൻ ഈ നോവൽ രചിച്ചിരിക്കുന്നത്.

Share.

Comments are closed.