തീയേറ്ററുകളിൽ പൊട്ടിച്ചിരികൾ നിറച്ചു , പ്രേക്ഷക മനസ്സും നിറച്ചു കൊണ്ട് ദിവാൻജി മൂല

0

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രശസ്ത  സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ  സംവിധാനം ചെയ്ത ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്  . അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ ബ്രോ എന്നറിയപ്പെടുന്ന മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ   ഒരുക്കിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്   എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു..സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ് മാർസ്   എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച ട്രൈലറിലൂടെ റിലീസിന് മുൻപേ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കുന്ന ചിത്രം ആണിത്.

കുഞ്ചാക്കോ ബോബൻ , സിദ്ദിഖ്, നെടുമുടി വേണു, നൈല  ഉഷ  എന്നിവരവതരിപ്പിക്കുന്ന  കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.  സാജൻ ജോസഫ് എന്ന ഐ എ എസ് ഓഫീസർ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ബൈക് റേസിങ്ങുമായി   ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥയുടെ  ചുരുളഴിയുന്നത്. അനിൽ രാധാകൃഷ്ണൻ  മേനോൻ ഒരിക്കൽ കൂടി  മികച്ച ഒരു എന്റെർറ്റൈനെർ തന്നെയാണ് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതെന്നു  നിസംശയം പറയാൻ . വ്യത്യസ്തമായതും അതോടൊപ്പം മികച്ചതുമായ  ഒരു കഥയുടെ പിൻബലത്തോടെ വിനോദവും പകർന്നു തരാൻ  അനിൽ രാധാകൃഷ്ണൻ മേനോനും പ്രശാന്ത് നായരും ചേർന്ന്   ഒരുക്കിയ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ വിശ്വസനീയമായ രീതിയിൽ കഥാ   സന്ദർഭങ്ങൾ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ തന്നെ ഒരേ സമയം ഹാസ്യവും ആവേശവും വൈകാരികതയുമെല്ലാം നിറച്ചു, കുറച്ചു ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയും ചാലിച്ച്  ഈ ചിത്രം  മുന്നോട്ടു കൊണ്ട് പോകാനും കഴിഞ്ഞു എന്നിടത്തു ആണ് അനിൽ രാധാകൃഷ്ണൻ മേനോൻ   വിജയിച്ചത്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നല്കാൻ കഴിഞ്ഞതിനൊപ്പം എല്ലാവർക്കും കൃത്യമായ ഒരു സ്ഥാനവും  കഥയിൽ നല്കാൻ കഴിഞ്ഞു എന്നത് മികച്ച രീതിയിൽ ഈ ചിത്രം മുന്നോട്ടു പോകാൻ കാരണമായിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സിദ്ദിഖ് എന്നിവർ   നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്..ഒരിക്കൽ കൂടി പക്വതയാർന്ന പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ശ്രദ്ധ നേടിയപ്പോൾ സിദ്ദിഖ് തന്റെ  ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട്  പ്രേക്ഷകനെ ഒരിക്കൽ കൂടി കയ്യിലെടുത്തു. നെടുമുടി വേണുവും   തന്റെ  സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രേക്ഷകന്റെ കയ്യടി നേടുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. നൈല  ഉഷ തന്റെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചപ്പോൾ മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനായകൻ, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ്, ടിനി ടോം, അശോകൻ   എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
അലക്സ്   ജെ  പുളിക്കൽ   ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ഗോപി സുന്ദർ  ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. ബൈക് റേസിംഗ് രംഗങ്ങളിലെ അലക്സിന്റെ ഛായാഗ്രഹണം ഗംഭീരമായിരുന്നു. അതോടൊപ്പം ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നുവെന്നു പറയാം .മനോജ് കണ്ണോത്  ഒരിക്കൽ കൂടി എഡിറ്റർ എന്ന നിലയിലുള്ള തന്റെ പ്രതിഭ പുറത്തെടുത്തപ്പോൾ മികച്ച വേഗതയും സാങ്കേതിക നിലവാരവും കൈ വന്നു ഈ ചിത്രത്തിന്..ഒരു മികച്ച എന്റെർറ്റൈനെർ  എന്റെർറ്റൈനെർ ആണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്. ..ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതെ സമയം ആവേശം കൊള്ളിക്കുകയും  ചെയ്യുന്ന  ഒരു രസികൻ ചലച്ചിത്രാനുഭവം ആണിത് ..നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല ഈ അനിൽ രാധാകൃഷ്ണൻ മേനോൻ ചിത്രം എന്നുറപ്പാണ്.
Share.

Comments are closed.