ഏവരും കാത്തിരിക്കുന്ന കമ്മാരസംഭവം ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ജനുവരി 3നു പുറത്തിറങ്ങുന്നു

0
ഈ വർഷം മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന കമ്മാര സംഭവം. ഇപ്പോൾ ചിത്രീകരണം അവസാനിപ്പിച്ച് പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിലേക്ക്  കടന്നിരിക്കുകയാണ് ഈ ചിത്രം. ഈ വരുന്ന ജനുവരി മൂന്നാം തീയതി ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് ഒഫീഷ്യൽ ആയി ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും. ഏതായാലും ഈ വാർത്ത പുറത്തു വന്നതോടെ ആരാധകർ ആവേശത്തിൽ ആണ്. കഴിഞ്ഞ വർഷം അരുൺ ഗോപി ഒരുക്കിയ രാമലീലയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ ദിലീപ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായാണ് ഈ വർഷം വരുന്നത് എന്നത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
നവാഗതനായ രതീഷ് അമ്പാട്ട് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. തമിഴ് നടൻ സിദ്ധാർഥ് ഇഈ ചിത്രത്തിലൂടെ  മലയാളത്തിൽ അരങ്ങേറുകയാണ്. നമിത പ്രമോദ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ മുരളി ഗോപിയും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ ആയിരിക്കും കമ്മാര സംഭവം തീയേറ്ററുകളിൽ എത്തുക.
ഇരുപതു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിലീപ് വ്യത്യസ്തമായ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ എന്നും അതിൽ തന്നെ ഒരു ഗെറ്റപ്പ് തൊണ്ണൂറു വയസ്സായ ഒരാളുടെ ഗെറ്റപ്പ് ആണെന്നും വാർത്തകൾ വന്നിരുന്നു. വലിയ താര നിരയും സാങ്കേതിക പ്രവർത്തകരും അണി നിറക്കുന്ന ഈ ചിത്രം പേര് പോലെ തന്നെ ഒരു സംഭവം ആയി മാറുമെന്ന പ്രതീക്ഷയിൽ ആണ് സിനിമാ പ്രേമികൾ.
Share.

Comments are closed.