മെഗാ സ്റ്റാർ മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രി ആയി എത്തുമോ..?

0

മെഗാ സ്റ്റാർ മമ്മൂട്ടി ഒരുപിടി വമ്പൻ ചിത്രങ്ങളുമായി അടുത്ത വർഷവും തിരക്കിലാണ്. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ജനുവരിയിൽ ജോയിൻ ചെയ്യുന്ന മമ്മൂട്ടിപിന്നീട്  സേതു ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ്സജീവ് പിള്ളൈ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കംകെ മധു ഒരുക്കുന്ന സേതു രാമയ്യർ സി ബി ഐ അഞ്ചാം ഭാഗംഖാലിദ് റഹ്മാൻ ഒരുക്കുന്ന ഉണ്ടഅമൽ നീരദ് ഒരുക്കുന്ന ബിഗ് ബി 2 , സന്തോഷ് ശിവന്റെ കുഞ്ഞാലി മരിക്കാർ എന്നിവയും ചെയ്യും എന്നാണ് സൂചനകൾ പറയുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ഒരു ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കും. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി മുഖ്യ മന്ത്രി ആയി അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇരുപത്തിയേഴു വര്ഷങ്ങള്ക്കു മുൻപേ ബാലചന്ദ്ര മേനോൻ ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ ആണ് ഇതിനു മുൻപേ മമ്മൂട്ടി മുഖ്യ മന്ത്രി വേഷത്തിൽ എത്തിയത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആയിരിക്കും ഈ മമ്മൂട്ടി ചിത്രം. അടുത്ത വർഷം അവസാനത്തോടെ മാത്രമേ ഈ ചിത്രം തുടങ്ങു എന്നാണ് സൂചന. നിവിൻ പോളി- റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ തിരക്കിലാണ് ബോബി- സഞ്ജയ് ടീം ഇപ്പോൾ.

ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം ആയിരിക്കും ഈ സന്തോഷ് വിശ്വനാഥ് ചിത്രം . സന്തോഷ് വിശ്വനാഥിന്റെ ആദ്യ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകൾ  വ്യത്യസ്തമായ ചിത്രം എന്ന നിലയിൽ അഭിനന്ദനം നേടിയിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ ഒരു പരാജയം ആയിരുന്നു. അതുകൊണ്ടു തന്നെ സന്തോഷിനെ സംബന്ധിച്ചിടത്തോളം ഈ മമ്മൂട്ടി ചിത്രം നിർണ്ണായകമാണ്. ബോബി – സഞ്ജയ് ടീമിന് ഇത് കൂടാതെ മറ്റൊരു റോഷൻ ആൻഡ്രൂസ് ചിത്രം കൂടി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ ചിത്രത്തിലും നിവിൻ പോളി തന്നെ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക.





Share.

Comments are closed.