ഇത് രാമനുണ്ണിയുടെ വർഷം; ഗംഭീര തിരിച്ചു വരവുമായി ദിലീപ് നിറഞ്ഞു നിന്ന 2017 

0

2017 രാമലീലയുടെ വർഷം അല്ലെങ്കിൽ രാമനുണ്ണി കൊണ്ട് പോയ വർഷം  എന്ന് പറയാം നമ്മുക്ക്. വാർത്തകളിൽ ജനപ്രിയ നായകൻ ദിലീപ് നിറഞ്ഞു നിന്ന ഒരു  വർഷമായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു ദിലീപ് അറസ്റ്റിൽ ആയതും മൂന്നു മാസത്തോളം  ജയിൽ വാസം അനുഭവിച്ചതുമെല്ലാം മീഡിയകൾ ആഘോഷിച്ചെങ്കിൽ പ്രേക്ഷകർ ആഘോഷിച്ചത് ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ദിലീപിന്റെ ഗംഭീര തിരിച്ചു വരവാണ്. അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രം നേടിയ ഗംഭീര വിജയത്തിലൂടെ ദിലീപ് ഈ വർഷം തന്റെ പേരിലാക്കുന്ന കാഴ്ചക്കാണ് മലയാ സിനിമ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ സാക്ഷ്യം വഹിച്ചത്. തന്റെ രണ്ടാമത്തെ അമ്പതു കോടി ചിത്രമാണ് ദിലീപ് രാമലീലയിലൂടെ നേടിയത്.

ഈ വർഷത്തിന്റെ ആദ്യ പകുതി ദിലീപിന് നിരാശ മാത്രമാണ് നൽകിയത്. വിഷു റിലീസ് ആയി എത്തിയ ജോർജേട്ടൻസ് പൂരം ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ പോയതും വ്യക്തി ജീവിതത്തിൽ നേരിട്ട ദുർഗതികളുമെല്ലാം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദിലീപിനെ പിന്നോട്ട് വലിച്ചെങ്കിലുംരാമലീലയുമായി വമ്പൻ കുതിച്ചു ചാട്ടമാണ് ദിലീപ് പിന്നീട് നമ്മുക്ക് മുന്നിൽ കാഴ്ച വെച്ചത്. ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ  ബോക്സ് ഓഫീസ് വിജയം ആണ് ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം പൂർത്തിയാക്കുന്ന ദിലീപ്അതിനു ശേഷം രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കനും പൂർത്തിയാക്കും. നാദിർഷ ചിത്രമായ കേശു ഈ വീടിന്റെ നാഥൻജോമോൻ ചിത്രമായ ലെജൻഡ്അജയ് വാസുദേവ് ചിത്രം എന്നിവ ആയിരിക്കും ദിലീപിന്റെ അടുത്ത വർഷത്തെ പ്രധാന പ്രൊജെക്ടുകൾ എന്നാണ് സൂചനകൾ പറയുന്നത്. ഏതായാലും ഈ വർഷത്തെ നമ്മുക്ക് രാമനുണ്ണിയുടെ വർഷമെന്നു കണ്ണുമടച്ചു തന്നെ വിശേഷിപ്പിക്കാം.

Share.

Comments are closed.