ദിവാൻജിമൂല ഗ്രാൻഡ്  പ്രിക്‌സ് ട്രൈലെർ ശ്രദ്ധ നേടുന്നു; ചിത്രം ജനുവരി അഞ്ചിന് റിലീസ് ചെയ്യും..!

0
അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമായ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപേ പുറത്തു വന്നിരുന്നു. കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ബൈക് റേസിന്റെ പശ്ചാത്തലത്തിൽ തൃശൂർ കേന്ദ്രമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഐ എ എസ് ഓഫീസർ ആയി  കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ ബ്രോ എന്ന് സോഷ്യൽ  മീഡിയയിൽ  അറിയപ്പെടുന്ന മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായരും ചേർന്ന് ആണ് രചിച്ചിരിക്കുന്നത്. ജനുവരി അഞ്ചിനാണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നത്.
മാർസ്  എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൈല ഉഷ  നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, നെടുമുടി വേണു, സിദ്ദിഖ്, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ് എന്നെ പ്രശസ്ത അഭിനേതാക്കളും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അജേക്സ് ജെ പുളിക്കൽ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. മനോജ് കണ്ണോത് എഡിറ്റ് ചെയ്ത ഈ ചിത്രം  24 നോർത്ത് കാതം, സപ്തമശ്രീ തസ്കരഹ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിവക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ ചിത്രമാണ്.
ആക്ഷേപ ഹാസ്യം കൂടി ഉൾക്കൊള്ളിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സുഗീത് സംവിധാനം ചെയ്ത ചിത്രമായ ശിക്കാരി ശംഭുവും കുഞ്ചാക്കോ ബോബൻ നായകനായി അടുത്ത മാസം തീയേറ്ററുകളിൽ എത്തും. അപ്പോൾ അടുത്ത മാസം കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇപ്പോൾ ശ്രീജിത്ത് വിജയൻറെ കുട്ടനാടൻ മാർപാപ്പ പൂർത്തിയാക്കുകയാണ് കുഞ്ചാക്കോ ബോബൻ.




Share.

Comments are closed.