കിടിലന്‍ ഫ്രെണ്ട്ഷിപ്പ് കഥയുമായി സിദ്ധാർഥിന്റെ ഞാനും എന്റെ ശ്രീയും | റിവ്യൂ വായിക്കാം.

0
ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് ഒരു സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമയുടെ മലയാളം ഡബ്ബിങ് ആണ്. ഞാനും എന്റെ ശ്രീയും എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ഓ മൈ ഫ്രണ്ടിന്‍റെ മലയാളം വേർഷൻ ആണ്. ഖദർ ഹസന്റെ രദക്ക് ആര്‍ട്സ് ആണ് ഈ ചിത്രം ഇവിടെ മൊഴിമാറ്റം ചെയ്തു എത്തിച്ചിരിക്കുന്നത്. പ്രശസ്ത നടൻ സിദ്ധാർഥ് നായകൻ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികമാർ  ഹന്‍സിക മോട്ട്വാനിയും ശ്രുതി ഹാസ്സനും  ആണ്. വേണു ശ്രീറാം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു പ്രണയ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. സിദ്ധാർഥ് അവതരിപ്പിക്കുന്ന ചന്തു എന്ന യുവാവ്  ഒരു ഗായകനും ഗിറ്റാറിസ്റ്റുമാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അവന്റെ ചെറുപ്പകാലത്തെ മുതലുള്ള സുഹൃത്തും അതുപോലെ തന്നെ അയൽക്കാരിയും ആണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന ശ്രീ എന്ന കഥാപാത്രം. ശ്രീ അമേരിക്കയിൽ ഉള്ള ഉദയ് എന്നയാളുമായി പ്രണയത്തിലാണ്. അങ്ങനെയിരിക്കെ ചന്തുവിന്റെ ജീവിതത്തിലേക്ക് ഹൻസിക  അവതരിപ്പിക്കുന്ന  റിതു എന്ന പെൺകുട്ടി കടന്നു വരുന്നു. അവർ തമ്മിൽ ഉണ്ടാകുന്ന പ്രണയവും അതിനു ശേഷം ചന്തുവിന്റെയും ശ്രീയുടെയും സൗഹൃദത്തിൽ സംഭവിക്കുന്ന ആശയ കുഴപ്പങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
പ്രധാനമായും നാല് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം വളരെ  മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു പ്രണയ കഥയും അതുപോലെ തന്നെ സൗഹൃദ കഥയും ആണ് പറയുന്നത്. വളരെ രസകരമായ സംഭാഷണങ്ങളും അതുപോലെ പ്രേക്ഷകനെ രസിപ്പിക്കുന്ന കോമഡി രംഗങ്ങളും ഉള്ള ചിത്രത്തിൽ വൈകാരികമായ രംഗങ്ങൾക്കും മികച്ച പ്രാധാന്യം ആണ് നൽകിയിരിക്കുന്നത്. വ്യത്യസ്തമായ കഥാ പശ്ചാത്തലവും അതുപോലെ തന്നെ കഥാ സന്ദര്ഭങ്ങളും ഈ ചിത്രത്തിന് മറ്റു കൂട്ടിയിട്ടുണ്ട്. കഥാ പശ്ചാത്തലം ഒരു മലയാളിത്തം പകർന്നു നൽകുന്നുണ്ട് എന്നത് ഇതൊരു ഡബ്ബിങ് ചിത്രമാണ് എന്നത് മറക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു. മികച്ച രീതിയിലാണ് ഈ ചിത്രത്തിന് സംവിധായകൻ വേണു ശ്രീറാം ദൃശ്യ ഭാഷ ചമച്ചിരിക്കുന്നതു.
മലയാളി സംഗീത സംവിധായകന്‍ ആയ രാഹുല്‍ രാജ് നൽകിയ സംഗീതം വളരെ മനോഹരമായിരുന്നു. ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്ന സംഗീതം കഥാ പശ്ചാത്തലത്തെ പ്രേക്ഷകന്റെ മനസ്സിനോട് അടുപ്പിച്ചു. മനോഹരമായ ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ച വിജയ് സി ചക്രവർത്തിയും അതുപോലെ മികച്ച ഒഴുക്കോടെ മുന്നോട്ടു പോകാൻ ചിത്രത്തെ സഹായിച്ച എഡിറ്റർ മാർത്താണ്ട് കെ വെങ്കിടേഷും അഭിനന്ദനം അർഹിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ , പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാനുഭവം ആണ് ഈ ഞാനും എന്റെ ശ്രീയും എന്ന ഈ ചിത്രം നമ്മുക്ക് നൽകുന്നത്. ഒരിക്കലും ഒരു ഡബ്ബിങ് ചിത്രമാണെന്ന് തോന്നാത്ത രീതിയിൽ ഖാദർ ഹസൻ ഈ ചിത്രം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാനുള്ള ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Share.

Comments are closed.