പാര്‍വ്വതിക്ക് മറുപടിയായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട്.

0
ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു മമ്മൂട്ടി ചിത്രം കസബയ്ക്കെതിരെ വിമർശനവുമായി നടി പാർവതി രംഗത്ത് എത്തിയ സംഭവം. ഒരു മഹാനടൻ  സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും അതുപോലെ തന്നെ വളരെ മോശമായ നിരാശപ്പെടുത്തിയ ചിത്രമാണ് കസബ എന്നുമായിരുന്നു പാർവതി ഐ എഫ് എഫ് കെ യുടെ ഓപ്പൺ ഫോറത്തിൽ അഭിപ്രായപ്പെട്ടത്‌. ഇത്തരം നായകന്മാരെ മലയാള സിനിമയ്ക്കു വേണ്ട എന്ന രീതിയിലും കസബയിലെ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ വിമർശിച്ചു കൊണ്ട് പാർവതി പ്രതികരിച്ചു. എന്നാൽ അതിനെതിരെ മമ്മൂട്ടി ആരാധകർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടും പാർവതിക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

വ്യാസൻ കെ പി തന്റെ  കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്, ” പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്നു കയറ്റമാണ്.”.
കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കാൻ അവകാശപെട്ടവർ എന്നാണ് വ്യാസൻ പറയുന്നത്. പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല അക്കാര്യം തീരുമാനിക്കുന്നതെന്നും വ്യാസൻ ശക്തമായ ഭാഷയിൽ പറയുന്നു. സെക്സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്നും പറഞ്ഞു കൊണ്ട് തങ്ങൾക്കു ഇഷ്ടപ്പെടാത്തത് മുഴുവൻ എതിർക്കപ്പെടണം എന്നും നിരോധിക്കപ്പെടണം എന്നും പറയുന്നത് ആണ് യഥാർത്ഥ ഫാസിസം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്ത്രീക്ക് എന്തുമാവാം എന്ന ധാരണ തെറ്റാണു എന്നും ഈ സ്ത്രീ സംഘടന  കഴിഞ്ഞ കുറച്ചു കാലമായി നടത്തുന്ന പുരുഷ വിദ്വേഷ പ്രവത്തനങ്ങളുടെ ഒരു ഭാഗം തന്നെയാണ് ഇപ്പോൾ പാർവതി ഐ എഫ് എഫ് കെ വേദിയിൽ വെച്ച് നടത്തിയ ഈ കസബ വിമർശനം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർക്കണം എന്നും വ്യാസൻ പറയുന്നു.
Share.

Comments are closed.