ഷെയിൻ നിഗം – നിമിഷ സജയൻ ടീമിന്റെ ഈട വരുന്നു.

0
അന്തരിച്ചു പോയ മിമിക്രി കലാകാരനും  നടനുമായിരുന്ന  അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കിസ്മത്, കെയർ ഓഫ് സൈറ ഭാനു, പറവ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ ഈ യുവ നടൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്. ഷെയിൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഈട. പ്രശസ്ത എഡിറ്റർ ആയ ഡോ അജിത് കുമാർ ആദ്യമായി  സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് റൊമാന്റിക് ചിത്രമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായിക ആയി അരങ്ങേറ്റം നടത്തിയ നിമിഷാ സജയൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
https://www.youtube.com/watch?v=79nsFMS7kjQ
കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഈടയുടെ ട്രൈലെർ മികച്ച പ്രതികരണം ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് നേടി എടുക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ജനുവരിയിൽ ആയിരിക്കും ഈ ചിത്രത്തിന്റെ റിലീസ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജോൺ പി വർക്കി സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് പപ്പു ആണ്. ശർമിള രാജ  നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനായ അജിത് കുമാർ തന്നെയാണ്. എഡിറ്റിംഗും അദ്ദേഹം തന്നെ നിർവഹിച്ചിരിക്കുന്നു.
 
ഷെയിൻ നിഗമിനും നിമിഷക്കും ഒപ്പം സുരഭി ലക്ഷ്മി, അലെൻസിയർ, പി ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ, രാജേഷ് ശർമ്മ, ഷെല്ലി  കിഷോർ, സുനിത സി വി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ  ഭാഗം ആണ്. മധു എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലും ഷെയിൻ നിഗം ഒരു പ്രധാന വേഷം അവതരിപ്പിക്കും. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കും. ശ്യാം പുഷ്ക്കരൻ  ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
Share.

Comments are closed.