നിലാവറിയാതെ ഒരു മികച്ച റിയലിസ്റ്റിക് ഡ്രാമ.റിവ്യൂ വായിക്കാം

0
കേരളത്തിൽ ഇന്ന് മുതൽ  പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് ബാലയും അനുമോളും പ്രധാന വേഷങ്ങളിൽ  എത്തിയ നിലാവറിയാതെ.  പ്രശസ്ത ഛായാഗ്രാഹകനായ ഉത്പൽ നായനാർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് സുനിൽ മാവേലിയാണ്. ബിജു വി മത്തായി, കുഞ്ഞമ്പു നായർ എന്നിവർ ചേർന്ന് തുളു നാടൻ ക്രീയേഷന്സിന്റെ ബാനറിൽ ആണ് ഈ റിയലിസ്റ്റിക് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാല, അനുമോൾ എന്നിവർക്ക് പുറമെ പ്രശസ്ത നാടൻ സന്തോഷ് കീഴാറ്റൂരും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.
ബാലയും അനുമോളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ചുറ്റും വികസിക്കുന്ന ഈ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പണ്ട് കാലം മുതൽക്കേ നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന ഒന്നാണ് ജാതി വ്യവസ്ഥ. അതിനെതിരെ സംസാരിക്കുന്ന  രീതിയിലാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു.
 നമ്മുക്ക് ആഴവും തീവ്രതയും പ്രസക്തിയുമുള്ള ചിത്രങ്ങൾ എന്നും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. . നിലാവറിയാതെ എന്ന ഈ ചിത്രത്തെയും നമ്മുക്ക് ആ ഗണത്തിൽ  തന്നെ പെടുത്താം.  മികച്ച ഒരു തിരക്കഥ ഒരുക്കാനും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ  തന്നെ വളരെ പുതുമയേറിയ ഒരു ദൃശ്യ ഭാഷ  ആ തിരക്കഥക്കു നൽകി നമ്മുടെ മുന്നിലെത്തിക്കാനും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക്  സാധിച്ചുവെന്നു സംശയമേതുമില്ലാതെ  പറയാം . വികാരഭരിതമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ശ്കതമായ സംഭാഷണങ്ങളും  കൂട്ടിയിണക്കിയാണ് ഉത്പൽ നായനാർ  ഈ ചിത്രമൊരുക്കിയിരിക്കുന്നതു. ഈ ചിത്രത്തിൽ. സംഭാഷണങ്ങൾ അതിന്റെ എല്ലാ തീവ്രതയോടെയും കൂടി ചിത്രത്തിൽ ഉപയോഗിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. സുനിൽ മാവേലി ഒരുക്കിയ തിരക്കഥയും കയ്യടി അർഹിക്കുനുണ്ട്. പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ രീതിയിൽ കഥ അവതരിപ്പിച്ചപ്പോൾ തന്നെ ചിത്രത്തിന്റെ കലാമൂല്യം നഷ്ടപ്പെടാത്ത രീതിയിൽ കഥ പറയാൻ സാധിച്ചു എന്നിടത്താണ് ഈ ചിത്രം മനോഹരമാവുന്നതു.
ബാലയും സന്തോഷ്  കീഴാറ്റൂരും തങ്ങളുടെ വേഷങ്ങൾ മികച്ച  രീതിയിൽ അവതരിപ്പിച്ചപ്പോൾ പ്രകടനം  കൊണ്ട് ഈ ചിത്രത്തിന്റെ നട്ടെല്ലായി മാറിയത് അനുമോൾ ആണ്. അത്ര ഗംഭീരമായ  രീതിയിൽ, വളരെ സ്വാഭാവികതയോടെ തന്റെ കഥാപാത്രത്തിന് ജീവൻ പകരാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട് . ഇന്ന് മലയാള സിനിമയിൽ  ഉള്ള  ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്  താൻ എന്ന് അനുമോൾ ഒരിക്കൽ കൂടി  തെളിയിച്ചു എന്ന്  തന്നെ പറയാം. . മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ശിവാനി, സുധീർ കരമന, ഇന്ദ്രൻസ്, കലാശാല ബാബു, സജിത മഠത്തിൽ , മുകുന്ദൻ എന്നിവരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു.
റിയലിസ്റ്റിക് ആയി കഥ പറഞ്ഞ ഈ ചിത്രത്തി , ദൃശ്യങ്ങൾ നൽകിയ സംഭാവന വളരെ വലുതാണ്. സാജൻ കളത്തിൽ ആണ് മികച്ച ദൃശ്യങ്ങൾ ചിത്രത്തിനായി നൽകിയത്. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഒരുക്കിയ സംഗീതവും ചിത്രത്തെ പ്രേക്ഷക ഹൃദയങ്ങളോട്  അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഓതി സി മോഹനൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. അദ്ദേഹത്തിന്റെ സംഭാവന ചിത്രത്തെ സാങ്കേതികമായി മുന്നിട്ടു നിർത്തിയതിനൊപ്പം കഥ പറച്ചിലിന് ഒരു വേഗവും താളവും നൽകുകയും ചെയ്തു.
വളരെ പ്രസകതമായൊരു വിഷയം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രമാണ് നിലാവറിയാതെ  എന്ന ഈ കൊച്ചു ചിത്രം. റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ക്ലാസ് എന്റെർറ്റൈനെർ ആയ ഈ ചിത്രം മികച്ച ചിത്രങ്ങളെ എന്നും സ്നേഹിക്കുന്ന പ്രേക്ഷക സമൂഹത്തെ തൃപ്തിപ്പെടുത്തും  എന്നുറപ്പാണ്.
Share.

Comments are closed.