സദൃശവാക്യം 24 : 29 മികച്ച ഒരു ഫാമിലി ത്രില്ലർ : മോളിവുഡ് ടൈംസ് റിവ്യൂ

0
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമകളിൽ ഒന്നാണ്  എം പ്രശാന്തിന്റെ  ആദ്യ സംവിധാന സംരംഭമായ സദൃശവാക്യം 24 : 29 . മനോജ് കെ ജയൻ, ഷീലു എബ്രഹാം, സിദ്ദിഖ്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് വി എസ് എൽ ഫിലിമ്സിന്റെ ബാനറിൽ വി എസ് ലാലൻ ആണ്.  ഒരു ഫാമിലി ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷിജു നമ്പ്യാത് ആണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. സുരു ജി നായർ ആണ് ചിത്രത്തിന്റെ കഥ രചിച്ചത്.
തന്റെ അച്ഛന്റെ പേർസണൽ മാനേജരുടെ ചതി യുവതിയായ അന്നാ വിൽഫ്രഡിനെ വര്ഷങ്ങള്ക്കു മുൻപേ തന്നെ അനാഥയും ദരിദ്രയും ആക്കിയിരുന്നു. തന്നെ ഈ അവസ്ഥയിൽ എത്തിച്ചവരോടുള്ള പ്രതികാരത്തിന് അന്ന ഒരുങ്ങുകയാണ് വർഷങ്ങൾക്കു ശേഷം. പക്ഷെ തന്റെ പ്രതികാരം വളരെ സൂക്ഷ്മമായും കൗശലപൂർവവും ആയി പ്ലാൻ ചെയ്താണ് അന്ന നടപ്പാക്കാൻ ഒരുങ്ങുന്നത്. തനിക്കു നഷ്ട്ടപെട്ട ഓരോന്നും തിരുച്ചു പിടിക്കാൻ അന്ന എന്ന കഥാപാത്രം നടത്തുന്ന ശ്രമങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
പ്രശാന്തിന്‌  തന്റെ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെ തന്നെ എപ്പോൾ  വേണമെങ്കിലും കൈ വിട്ടു പോകാവുന്ന ത്രില്ലെർ ആയ ഒരു വിഷയത്തെ എല്ലാ വിധ രസക്കൂട്ടുകളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ സജിത്തിന്‌ കഴിഞ്ഞു. ഫാമിലി  ത്രില്ലറുകൾ മലയാളത്തിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ ഈ ചിത്രം അവതരിപ്പിക്കാൻ പ്രശാന്തിന്‌ കഴിഞ്ഞിട്ടുണ്ട് . ഷിജു നമ്പ്യാത് എഴുതിയ തിരക്കഥയും  മികവ് പുലർത്തി . വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ രചയിതാവിനു കഴിഞ്ഞു എന്നതിനൊപ്പം തന്നെ ഒരു മികച്ച ത്രില്ലർ ആക്കണതും കഴിഞ്ഞു ഷിജുവിനെ ഈ ചിത്രത്തെ . കുടുംബ ബന്ധങ്ങളും  അതുപോലെ തന്നെ ആകാംഷ  നിറഞ്ഞ രംഗങ്ങളും  ഒരു പോലെ മികച്ച  രീതിയിൽ ആവിഷ്കരിക്കാൻ അവർക്കു കഴിഞ്ഞു എന്ന് പറയാം. ആദ്യം മുതൽ  അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ വിജയം. അതുപോലെ തന്നെ വ്യക്തമായ ഐഡന്റിറ്റി ഉള്ള കഥാപാത്രങ്ങളും  പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാനും രചയിതാവിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
അന്ന എന്ന കേന്ദ്ര കഥാപാത്രമായി  ഞെട്ടിക്കുന്ന പെർഫോമൻസ് ഈ ചിത്രത്തിൽ നൽകിയത് ഷീലു എബ്രഹാം ആണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ഷീലു നൽകിയതെന്ന് പറയാം. ഒരു നടി എന്ന നിലയിൽ ഷീലു കൈവരിച്ച വളർച്ച ഈ ചിത്രത്തിലൂടെ അവർ വ്യക്തമാക്കുകയാണ്. മനോജ് കെ ജയൻ, സിദ്ദിഖ് തുടങ്ങിയവർ പതിവ് പോലെ  മികച്ച പ്രകടനം കാഴ്ച വെച്ചു. അത്ര അനായാസമായിട്ടാണ് ഇവർ തങ്ങളുടെ കഥാപാത്രത്തിന് ജീവൻ നൽകിയത്.   .കലാഭവൻ ഷാജോൺ ഒരിക്കൽ കൂടി മിന്നുന്ന പ്രകടനം നടത്തി  കയ്യടി നേടി. ഇവർക്കൊപ്പം അബു സലിം, മേഘനാഥൻ, അഞ്ജലി അനീഷ്, സാജൻ പള്ളുരുത്തി. അംബിക മോഹൻ, ബേബി മീനാക്ഷി എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ചിത്രത്തിനായി നൽകി.ധനേഷ് രാമകൃഷ്ണൻ  ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക  വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ ബാബു രത്‌നത്തിന്റെ  എഡിറ്റിംഗ് ത്രില്ലെർ എന്ന രീതിയിൽ ചിത്രത്തിന്റെ വേഗതയിൽ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു. ടീം ഫോർ മ്യൂസിക്സ്  ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചു എന്ന് പറയാതെ വയ്യ. ഇവർ ഒരുക്കിയ ഗാനങ്ങൾ മനോഹരമായിരുന്നു. ചുരുക്കി പറഞ്ഞാൽ സദൃശ്യ വാക്യം 24 : 29 മികച്ച ഒരു ഫാമിലി ത്രില്ലർ  ആണ്. എല്ലാ രീതിയിലും നിങ്ങളെ രസിപ്പിക്കുന്ന ഒരു ചിത്രം ആണിത് . പുതുമയേറിയ ഒരു വിഷയവും പുതിയ അവതരണ  ശൈലിയും  കൊണ്ട്  ഈ ചിത്രം നിങ്ങള്ക്ക് സന്തോഷം പകരുന്ന ഒരു മികച്ച സിനിമാനുഭവമായി മാറും എന്നുറപ്പു.
Share.

Comments are closed.