അർജുൻ റെഡ്‌ഡി നായിക ഇനി ദുൽകർ സൽമാനൊപ്പം.

0
മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അന്യ ഭാഷ ചിത്രങ്ങളിൽ ആണ്. തെലുങ്കു- തമിഴ് ദ്വിഭാഷാ ചിത്രമായ മഹാനടി/നടികർ തിലകം  പൂർത്തിയാക്കിയ ദുൽകർ അതിനു ശേഷം ബോളിവുഡ് ചിത്രമായ കാർവാനും പൂർത്തിയാക്കിയിരുന്നു. ഇർഫാൻ ഖാനോടൊപ്പം ആണ് ദുൽകർ ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചത്. ദുൽകർ ഇനി ഈ വർഷം ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രമാണ് നവാഗതനായ രാ കാർത്തിക് സംവിധാനം ചെയ്യാൻ പോകുന്ന ഒരു തമിഴ് ചിത്രം. മൂന്നു നായികമാർ ഉള്ള ഈ തമിഴ് ചിത്രം ഒരു റോഡ് മൂവി ആണ്. അതോടൊപ്പം തന്നെ പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാർ ആണ് ഉള്ളത്.
അതിൽ ഒരു നായിക സൂപ്പർ ഹിറ്റ് തെലുങ്കു ചിത്രമായ അർജുൻ റെഡ്‌ഡിയിൽ അഭിനയിച്ചു പ്രശസ്തയായ ശാലിനി പാണ്ഡെ ആണ്. ജിവി പ്രകാശ് നായകനാകുന്ന 100 % കാതൽ എന്ന തമിഴ് ചിത്രത്തിലും നായിക ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശാലിനി അഭിനയിക്കാൻ പോകുന്ന രണ്ടാമത്തെ തമിഴ് ചിത്രം ആയിരിക്കും ദുൽകർ സൽമാൻ- രാ കാർത്തിക് ചിത്രം. ഈ ചിത്രത്തിലെ മറ്റു രണ്ടു നായികമാർ നിവേദ പെതുരാജ്, മേഘ ആകാശ്  എന്നിവർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൂടുതലും നോർത്ത് ഇന്ത്യൻ ലൊക്കേഷനുകളിൽ ആയിരിക്കും ഈ ചിത്രം ഒരുക്കുക. ഈ വരുന്ന നവംബർ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് കൂടാതെ ഡെസിങ് രാമസാമി ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രവും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുണ്ട്.ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ്, ലാൽ ജോസിന്റെ ഒരു ഭയങ്കര കാമുകൻ , സലാം ബുഖാരി ചിത്രം, അനൂപ് സത്യൻ ചിത്രം എന്നിവയൊക്കെയാണ് ദുൽകർ മലയാളത്തിൽ ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജെക്ടുകൾ എന്നാണ് സൂചന. ദുൽഖറിന്റെ ഈ അടുത്ത് ഇറങ്ങിയ സോളോ എന്ന മലയാളം- തമിഴ് ദ്വിഭാഷാ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.
Share.

Comments are closed.