വിജയ് ആരാധകർക്ക് ദീപാവലി സമ്മാനമായി മെർസൽ: ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ

0
ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ ഇന്ന് പ്രദർശനം ആരംഭിച്ച തമിഴ് ചിത്രമാണ് പ്രശസ്ത സംവിധായകൻ ആറ്റ്ലീ രചനയും സംവിധാനവും  നിർവഹിച്ച മെർസൽ . ഒരു പല മാസ്സ് എന്റെർറ്റൈനെർ എന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഇളയ ദളപതി വിജയ് ആണ്  നായക വേഷത്തിൽ എത്തിയിരിക്കുന്നത്.സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്ന  ഈ ചിത്രത്തിൽ പ്രശസ്ത നടനും സംവിധായകനുമായ എസ് ജെ സൂര്യ ആണ് വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ സത്യരാജ്, വടിവേലു എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയുടെ   കരിയറിലെ ഏറ്റവും വലിയ ചിത്രം ആയാണ് മെർസൽ പ്രദർശനത്തിന് എത്തിയത്. ഈ ചിത്രം 130 കോടിയോളം രൂപ ചെലവിട്ടു  നിർമ്മിച്ചിരിക്കുന്നത്  തേനാൻഡൽ സ്റ്റുഡിയോയുടെ ബാനറിൽ എൻ രാമസാമി, ഹേമ രുക്മണി, ആർ മഹേന്ദ്രൻ , മുരളി എന്നിവർ ചേർന്നാണ്. ആറ്റ്ലീയോടൊപ്പം ബാഹുബലിയുടെ കഥ രചിച്ച കെ വി വിജയേന്ദ്ര പ്രസാദും ചേർന്നാണ് ഈ ചിത്രത്തിന്റെ  രചന നിർവഹിച്ചിരിക്കുന്നത്.
വെട്രി, മാരൻ എന്നെ രണ്ടു സഹോദരങ്ങളുടെയും അവരുടെ അച്ഛൻ ആയ  ദളപതി എന്ന കഥാപാത്രത്തിന്റെയും കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. അവരുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം, നമ്മുടെ ഇപ്പോഴത്തെ മെഡിക്കൽ രംഗത്തെ മോശം പ്രവണതകളുടെ പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുകയാണ്. ഒരു പ്രതികാര കഥയാണ്  ഈ ചിത്രത്തിൽ പറയുന്നത്. ഈ കഥയെ വളരെ ആവേശകരമായ രീതിയിൽ ആണ് ആറ്റ്ലീ  പ്രേക്ഷക സമക്ഷം അവതരിപ്പിച്ചത് എന്ന് പറയാം. ആറ്റ്ലീ  എന്ന സംവിധായകന്റെ പ്രതിഭ വെളിവാക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ധാരാളം ഉണ്ടായിരുന്നു. രാജ റാണിയിലും തെരിയിലും നമ്മൾ അതെല്ലാം കണ്ടതാണ് എങ്കിലും ഈ ചിത്രത്തിൽ തന്റെ പ്രതിഭയുടെ  വേറെ ഒരു തലമാണ് ആറ്റ്ലീ കാണിച്ചു തന്നത്.  പ്രത്യേകിച്ചും മെർസലിന്റെ  ഇന്റർവെൽ ഭാഗവും ഗംഭീര ക്ലൈമാക്സുമെല്ലാം ആറ്റ്ലീ സ്പെഷ്യൽ ആയിരുന്നു എന്ന് തന്നെ പറയാം.
വിജയ് ആരാധകർക്ക് ഒപ്പം തന്നെ മാസ്സ് ചിത്രണങ്ങൾ ഇഷ്ട്ടപെടുന്ന എല്ലാ പ്രേക്ഷകരെയും ഒരേപോലെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ സന്ദര്ഭങ്ങളും സംഭാഷണങ്ങളും മാത്രമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വരെ മാസ്സ് ആയിട്ടാണ്. അതെ സമയം തന്നെ കോമഡിയും റൊമാന്സും സസ്‌പെൻസും ആവേശവുമെല്ലാം ചിത്രത്തിന്റെ ഭാഗമാണ് താനും.
സാങ്കേതികമായി ഏറെ മികച്ച നിലവാരമാണ് ചിത്രം പുലർത്തിയത് എന്ന് സംശയമില്ലാതെ പറയാം. വിഷ്ണു നൽകിയ ദൃശ്യങ്ങളും രൂബേന്റെ  എഡിറ്റിംഗും മികച്ചു നിന്നു. കളർ ഫുൾ ആയ ദൃശ്യങ്ങൾക്കൊപ്പം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആവേശകരമായ ദൃശ്യങ്ങളുമൊരുക്കാൻ ക്യാമറാമാന് കഴിഞ്ഞപ്പോൾ എ ആർ റഹ്മാന്റെ മാസ്മരിക സംഗീതം ചിത്രത്തെ വേറെയൊരു തലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. ഒരു വിജയ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെലം നൽകുമ്പോൾ തന്നെ പ്രേക്ഷകർക്ക് വ്യത്യസ്തത ഫീൽ ചെയ്യിക്കുന്ന ഒരു കഥ പറയാന് ആറ്റ്ലീക്കു കഴിഞ്ഞു.വിജയ്  പതിവ് പോലെ തന്റെ സ്ക്രീൻ പ്രെസെൻസ് കൊണ്ടും ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും ഗംഭീര പെർഫോമൻസ് ആണ് നൽകിയത്. അതുപോലെ തന്നെ വ്യത്യസ്ഥ ഗെറ്റപ്പുകളിൽ മാസ്സ് ആയി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയുടെ പെർഫോമൻസ് തന്നെ ആയിരുന്നു മെർസലിന്റെ ജീവൻ .
 ഈ ചിത്രത്തിൽ കയ്യടി കൊടുക്കേണ്ട മറ്റൊരു പെർഫോമൻസ്  എസ് ജെ സൂര്യയുടെ വില്ലൻ വേഷത്തിനാണ്.  അത്ര ഗംഭീരമായി തന്നെയാണ് ഈ നടൻ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സാമന്ത , കാജൽ അഗർവാൾ നിത്യ മേനോൻ എന്നിവർ സൗന്ദര്യം കൊണ്ടും പക്വതയാർന്ന പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സത്യരാജ്, വടിവേലു, കോവൈ സരള, രാജേന്ദ്രൻ, യോഗി ബാബു, ഹരീഷ് പേരാടി, സത്യൻ, മിഷ ഘോഷാൽ  എന്നിവരും മികച്ചു നിന്നു.
പ്രേക്ഷകന് കൊടുത്ത ക്യാഷ് മുതലാവുന്ന ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ തന്നെയാണ് മെർസൽ. നിങ്ങളെ ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് മാത്രമല്ല ഏറെ ആവേശം കൊള്ളിക്കുകയും ചെയ്യുമെന്നുറപ്പാണ്. വിജയ് ആരാധകർക്ക് ഉത്സവമാണ് ഈ ചിത്രം എങ്കിൽ വിനോദ  ചിത്രങ്ങളെ സ്നേഹിക്കുന്നവർക്ക് ഇത് ആഘോഷമാണ്.
Share.

Comments are closed.