നിവിൻ പോളിയുടെ നായിക തെലുങ്കിലേക്ക്.

0
യുവതാരം നിവിൻ പോളി നായകനായി ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഞണ്ടുകളുടെ  നാട്ടിൽ ഒരിടവേള. നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്. നിവിൻ പോളി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെറിൽ നായിക ആയെത്തുന്നത് പുതുമുഖമായ ഐശ്വര്യ ലക്ഷ്മിയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന്  മുൻപേ തന്നെ തന്റെ രണ്ടാമത്തെ ചിത്രവും ഐശ്വര്യ ഏകദേശം തീർത്തു കഴിഞ്ഞു. ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന മായാനദി എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി രണ്ടാമതായി അഭിനയിച്ചത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഐശ്വര്യ ലക്ഷ്മിക്ക് ടോളിവുഡിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. ഉടൻ തന്നെ ഈ നടി ചിലപ്പോൾ തെലുങ്കു സിനിമയിലും തന്റെ അരങ്ങേറ്റം കുറിക്കും.
നന്ദമുറി കല്യാൺ റാം നായകകുന്ന ചിത്രത്തിലെ നായിക ആയി അഭിനയിക്കാനുള്ള ഓഫർ ആണ് ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചിരിക്കുന്നത്. ഈ ചിത്രം ഐശ്വര്യ സ്വീകരിച്ചു കഴിഞ്ഞു  എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഈ വരുന്ന സെപ്റ്റംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ തെലുങ്ക് ഭാഷ പഠിക്കാൻ കോച്ചിങ് എടുക്കുന്ന ഐശ്വര്യ ഒരു എം ബി ബി എസ് വിദ്യാർത്ഥി കൂടിയാണ്. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ  നാട്ടിൽ ഒരിടവേള എന്ന ചിത്രവും അതുപോലെ തന്നെ ആഷിക് അബു-ടോവിനോ- ശ്യാം പുഷ്ക്കരൻ ടീമിനൊപ്പം മായാനദി എന്ന ചിത്രവും ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യം  ആയാണ് ഐശ്വര്യ കരുതുന്നത്. അതും തന്റെ ആദ്യ രണ്ടു ചിത്രങ്ങൾ തന്നെ ഇവരോടൊപ്പം ആയതു ഒരു മികച്ച പരിശീലന കളരി കൂടി ആയിരുന്നു എന്ന് പറയുന്നു ഐശ്വര്യ. ശ്യാം  പുഷ്കരനും- ദിലീഷ് നായരും ചേർന്നാണ് മായാനദിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Share.

Comments are closed.