ദുൽഖർ – ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകന്‍ ചിത്രീകരണം ഉടൻ ആരഭിക്കും.

0

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെ സംവിധായക്കാന്‍ ലാല്‍ജോസും വീണ്ടും ഒന്നിക്കുന്നു.ഒരു ഭയങ്കര കാമുകന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ലാല്‍ ജോസും ദുല്‍ഖറും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഒരു ഭയങ്കര കാമുകന്‍.2016 ൽ സിനിമയെ കുറിച്ച് വിവരങ്ങൾ പുറത്ത് വിടുകയും 2017 ൻ്റെ തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ദുൽഖറിൻ്റെ തിരക്കുകൾ കാരണമാണ് ചിത്രം നീണ്ടു പോയത്.ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള ഒരു താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.പല ഭാഷകളിലായി സിനിമകളുടെ തിരക്കുകളിലാണ് താരമിപ്പോള്‍.

വിക്രമാദിത്യന് ശേഷം ദുല്‍ഖറും ലാല്‍ ജോസും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്.റോമൻ്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ ഒരു വമ്പന്‍ പ്രൊജക്റ്റ്‌ ആണ്.ലാല്‍ ജോസ് മോഹന്‍ ലാല്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം ചിത്രികണം അവസാനിച്ചു,ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.ദുല്‍ഖരിന്റെ വരാനിരിക്കുന്ന റിലീസ് സൌബിന്‍ സംവിധാനം ചെയ്ത പറവയും,ബിജോയ്‌ നമ്പ്യാര്‍ ഒരുക്കുന്ന സോലോയുമാണ്.

Share.

Comments are closed.