ജയറാം നായകനാകുന്ന ആകാശ മിട്ടായി വരുന്നു ഈ ഓണത്തിന്.

0
മലയാള സിനിമയിലെ പോപ്പുലർ നായകനായ ജയറാം തന്റെ പുതിയ ചിത്രവുമായി വരികയാണ്. ഈ ഓണത്തിന് പ്രദർശനത്തിന് എത്തുമെന്ന് കരുതപ്പെടുന്ന ആകാശ മിട്ടായി എന്ന ചിത്രമാണ്  ജയറാമിന്റെ അടുത്ത റിലീസ്. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടത് ശ്രീ മോഹൻലാലിൻറെ വിവരണത്തോടെയോടെയാണ്. ആ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സമുദ്രക്കനി തന്നെ തമിഴിൽ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ മലയാളം റീമേക് ആണ് ആകാശ മിട്ടായി എന്ന ഈ ചിത്രം. തമിഴിൽ മികച്ച വിജയവും ഗംഭീര അഭിപ്രായവും നേടിയ ചിത്രമാണ് അപ്പ. വലിയ നിരൂപക പ്രശംസ നേടിയ ഈ ചിത്രം മലയാളത്തിൽ എത്തുമ്പോൾ അതിന്റെതായ മാറ്റങ്ങൾ സംവിധായകൻ വരുത്തിയിട്ടുണ്ട്.
കുടുംബ നായകൻ എന്ന ഇമേജിലേക്കുള്ള ജയറാമിന്റെ ശക്‌തമായ ഒരു തിരിച്ചു വരവ് തന്നെ ആയിരിക്കും ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനിയ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഇർഷാദ്, നന്ദന വർമ്മ എന്നിവരും അഭിനയിക്കുന്നു. വർണചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ മലയാളം തിരക്കഥ രചിച്ചിരിക്കുന്നത്  ഗിരീഷ് കുമാർ ആണ്. കണ്ണൻ താമരക്കുളം  സംവിധാനം ചെയ്ത അച്ചായൻസ്  എന്ന ചിത്രമായിരുന്നു ജയറാമിന്റെ ഈ വർഷത്തെ പ്രധാന റിലീസ്. മെയ് മാസത്തിൽ റിലീസ് ചെയ്ത അച്ചായൻസ് മികച്ച വിജയം നേടിയിരുന്നു. ഒരു ത്രില്ലർ ചിത്രമായ അച്ചായൻസിൽ ഒരു മാസ്സ് കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. പക്ഷെ മലയാളി പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്തിട്ടുള്ളത് സാധാരണക്കാരനായ ജയറാം കഥാപാത്രങ്ങളെയാണ്. അത്തരത്തിലുള്ളൊരു കഥാപാത്രമാണ് ആകാശമിട്ടായി എന്ന ഈ ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്.
Share.

Comments are closed.