നാല് നായികമാരുമായി മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് വരുന്നു.

0
മെഗാ സ്റ്റാർ മമ്മൂട്ടിയെ  നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ഫിലിം ആണ് മാസ്റ്റർപീസ്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു കൊണ്ട് മൂന്നു വർഷം മുൻപാണ് അജയ് വാസുദേവ് അരങ്ങേറ്റം കുറിച്ചത്. മാസ്റ്റർപീസ് അജയ് വാസുദേവിന്റെ രണ്ടാമത്തെ ചിത്രമാണ്.  മമ്മൂട്ടി എഡ്‌വേർഡ് ലിവിങ്സ്റ്റൺ എന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കോളേജ് പ്രൊഫസർ ആയെത്തുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ കുറച്ചു നാൾ മുന്നേ പുറത്തിറക്കിയിരുന്നു. ഈ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാർത്ത എന്തെന്ന് വെച്ചാൽ നാല് നായികമാർ ആണ് ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നത് എന്നാണ് . മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തമിഴ് നടി വരലക്ഷ്മി ശരത് കുമാർ, മറ്റൊരു തമിഴ് നടിയായ മഹിമ നമ്പ്യാർ, മലയാളത്തിൽ മുൻപേ അഭിനയിച്ചു ഇവിടെ പ്രശസ്തയായ അന്യ ഭാഷാ നടി പൂനം ബജ്വ, അതുപോലെ ഫഹദ് ഫാസിൽ ചിത്രം അയാൾ ഞാനല്ല, പ്രിത്വി രാജ് ചിത്രം ഊഴം എന്നിവയിലൂടെ പ്രശസ്തയായ ദിവ്യ പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ നാല് നായികമാർ.
കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ കോളേജിലേക്ക് അവരെ നന്നാക്കാനെത്തുന്ന കുഴപ്പക്കാരനായ അധ്യാപകനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്‌വേർഡ് ലിവിങ്സ്റ്റൺ എന്ന എഡ്ഡി. മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിര തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ്, മുകേഷ്, ബിജു കുട്ടൻ, കൈലാഷ്, കലാഭവൻ ഷാജോൺ, മക്ബൂൽ സൽമാൻ , സാജു നവോദയ എന്നിവരെല്ലാം ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗം ആണ്. ഉണ്ണി മുകുന്ദനും വരലക്ഷ്മി ശരത്  കുമാറും ഈ ചിത്രത്തിൽ പോലീസ് വേഷങ്ങളാണ്   അവതരിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. നാല്  സംഘട്ടന  സംവിധായകർ ചേർന്നാണ്  ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പൂജ ഹോളിഡേയ്‌സ് അല്ലെങ്കിൽ ക്രിസ്മസ് വെക്കേഷൻ സമയത്തു ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
Share.

Comments are closed.