ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും ടോവിനോയും.

0

ബോക്സോഫീസില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ കുഞ്ഞിരാമായണം,ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും ടോവിനോയും പ്രധാന വേഷത്തില്‍ എത്തുന്നു.ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ഉണ്ണി ആർ ആണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഈ വാര്‍ത്ത എത്തിയെങ്കിലും ഇന്നാണ് ഈ വാര്‍ത്ത ബേസില്‍ ഔഗ്യോഗികമായി പ്രഖ്യാപിക്കുന്നത്.മറ്റൊരു പ്രത്യേകത ഇന്ന് ബേസിലിന്റെ വിവാഹദിവസം കൂടിയാണെന്നുള്ളതാണ്.തന്റെ ഫേസ്ബുക് പേജിലൂടെയാണ് ബേസിൽ ഈ വാർത്ത ഒഫീഷ്യൽ ആയി പുറത്തു വിട്ടത്.

ചിത്രത്തെകുറിച്ച് ബേസില്‍ പറഞ്ഞത്

“നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ”

ചിത്രം നിർമ്മിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി, അതുപോലെ A V A പ്രൊഡക്ഷന്സിനു വേണ്ടി A V അനൂപ് എന്നിവർ ചേർന്നാണ്.ബാക്കി വിവരങ്ങൾ പുറകെ അറിയിക്കാം എന്നാണ് ബേസിൽ ജോസഫ് പറഞ്ഞിരിക്കുന്നത്.

Share.

Comments are closed.