ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫ്‌ വിവാഹിതനായി |വീഡിയോ കാണാം

0

കുഞ്ഞിരമയണം ,ഗോദ തുടങ്ങിയ സുപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനായി ..ഏഴ് വർഷം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതൽ  ഒരുമിച്ച് പഠിച്ച എലിസബത്ത് ആണ് വധു .സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും മകനാണ് ബേസില്‍. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍ സാറാമ്മ ദമ്പതികളുടെ മകളാണ് എലിസബത്ത് .ആഗസ്ത് 17ന് (ഇന്ന് ) സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം നടന്നത് .ബേസിലിനും എലിസബതിനും ഞങ്ങളുടെ എല്ലവിത വിവാഹ മംഗളാശംസകലും നേരുന്നു .

കല്യാണത്തിന് തൊട്ടു മുന്നേ ബേസില്‍ ജോസഫ്‌ തന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ഇട്ട സ്റ്റാറ്റസ് ആണ് ഇന്നത്തെ ചര്‍ച്ചാ വിഷയം , കല്ല്യാണം കഴിക്കാന്‍ പോകുന്നു എന്നതിലുപരി തന്റെ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൌന്‍സ്മെന്റ് കൂടി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജൊസഫ് .ബേസില്‍ സ്റ്റാറ്റസ് ഇപ്രകാരമായിരുന്നു

“നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ”

Share.

Comments are closed.