അപ്പാനി രവി വീണ്ടും മോഹൻലാലിനൊപ്പം: ഒടിയനിലുംമോഹൻലാലിനൊപ്പം ശരത്കുമാർ.

0
അപ്പാനി രവി വീണ്ടും മോഹൻലാലിനൊപ്പം: ഒടിയനിലുംമോഹൻലാലിനൊപ്പം ശരത്കുമാർ.
ഈ വര്ഷം കേരളത്തിന് അകത്തും പുറത്തും ഏറ്റവും അധികം ചര്ച്ച ചെയ്യപ്പെട്ട മലയാള ചിത്രമാണ് ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രം. എൺപത്തിയഞ്ചിൽ അധികം പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ഈ ചിത്രം തമിഴ്, ഹിന്ദി സിനിമകളിലെ  പ്രമുഖരുൾപ്പെടെ അഭിനന്ദിച്ച ചിത്രമായി മാറി. ഈ ചിത്രത്തിലൂടെ ഒട്ടേറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്കു ലഭിച്ചു. ആന്റണി വർഗീസ്, അന്ന രാജൻ, ശരത് കുമാർ എന്നിവർ അവരിൽ ചിലർ ആണ്. ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ശ്രദ്ധ നേടിയ നടൻ ഈ ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാർ ആണ്. അപ്പാനി രവിയായി മിന്നുന്ന പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. അതിനു ശേഷം അവസരങ്ങളുടെ പെരുമഴയാണ് ശരത് കുമാറിന് മലയാള സിനിമയിൽ നിന്ന് ലഭിക്കുന്നത്. സണ്ണി വെയ്ൻ നായകനായ പോക്കിരി സൈമൺ , നീരജ് മാധവിന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നെ ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിനൊപ്പം ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും ശരത് കുമാർ അഭിനയിച്ചു.
മോഹൻലാലിനൊപ്പമുള്ള തന്റെ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തും മുൻപേ തന്നെ മോഹൻലാലിനൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാനുള്ള സുവർണാവസരമാണ് ശരത് കുമാറിനെ തേടി എത്തിയിരിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ലേബലിൽ ഒരുകുന്ന മോഹൻലാൽ- വി എ ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയനിലും ശരത് കുമാർ ഒരു പ്രധാന വേഷം അവതരിപ്പിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ഇരുപത്തിനാലാം തീയതി മുതൽ വാരണാസിയിൽ ചിത്രീകരണം ആരംഭിക്കും. അതിനു ശേഷം സെപ്തംബര് ഒന്ന് മുതൽ പാലക്കാടേക്ക്‌ ഷിഫ്റ്റ് ചെയ്യും.
മോഹൻലാൽ -ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകവും നിർമ്മിച്ചിരിക്കുന്നത്  ആശീർവാദ് സിനിമാസ് തന്നെയാണ് . ഈ ചിത്രം ഓഗസ്റ്റ് 31 ന് ആണ് പ്രദർശനം ആരംഭിക്കുക. ഒടിയൻ, വെളിപാടിന്റെ പുസ്തകം എന്നിവ കൂടാതെ അഞ്ചിലധികം ചിത്രങ്ങളിൽ കൂടി ശരത് കുമാർ അഭിനയിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ. മലയാള സിനിമയിൽ ഇനിയുള്ള നാളുകൾ ഈ പ്രതിഭയുടെയും കൂടിയാവാം.
Share.

Comments are closed.