മിന്നുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമ്മൂടും കുഞ്ചാക്കോ ബോബനും – വർണ്യത്തിൽ ആശങ്ക കേരളം കീഴടക്കുന്നു..!

0
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രത്തിന് ശേഷം മറ്റൊരു റിയലിസ്റ്റിക് എന്റെർറ്റൈനെർ കൂടി കേരളം കീഴടക്കുകയാണ്. സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആക്ഷേപ ഹാസ്യ ചിത്രം വർണ്യത്തിൽ ആശങ്കയാണ് മികച്ച പ്രേക്ഷക പിന്തുണയോടെ ഇപ്പോൾ കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുന്ന ചിത്രം. തൃശൂർ ഗോപാല്ജി തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഇതിൽ കുഞ്ചാക്കോ ബോബന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. മികച്ച പ്രകടനം കൊണ്ട് ഇരുവരും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.
ടേക്ക് ഓഫ്, രാമന്റെ ഏദൻ തോട്ടം  എന്നീ രണ്ടു ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഈ വർഷം ഒരു നടനെന്ന  നിലയിൽ കുഞ്ചാക്കോ ബോബൻ മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നത്. അതിനോടൊപ്പം   ചേർത്ത് വെക്കാം ക്വോട്ട ശിവൻ എന്ന വർണ്യത്തിൽ ആശങ്കയിലെ   കഥാപാത്രത്തെ. റൗഡിയും കള്ളനുമായ ശിവനായി ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും കുഞ്ചാക്കോ ബോബൻ മാറി.
അതുപോലെ തന്നെ സുരാജ് വെഞ്ഞാറമൂടും മിന്നുന്ന പ്രകടനം  ആണ് കാഴ്ച വെച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ പ്രസാദ് എന്ന കഥാപാത്രമായി നമ്മളെ വിസ്മയിപ്പിച്ച  സുരാജ് വർണ്യത്തിൽ ആശങ്കയിൽ ദയാനന്ദൻ എന്ന തരികിട ഭർത്താവായി എത്തിയാണ് നമ്മളെ വിസ്മയിപ്പിക്കുന്നതു.  ഏതായാലും ഓരോ കഥാപാത്രം ആയി എത്തിയവരും മികച്ച പ്രകടനം തന്നെ നൽകിയതോടെ വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് മികവ് വേറെ ഒരു തലത്തിലേക്കാണ് ഉയർന്നത് എന്ന് പറയാം.
Share.

Comments are closed.