ഈ ദീപാവലിക്ക് ബോക്സ് ഓഫീസിൽ യുദ്ധം മോഹൻലാലും- വിജയും തമ്മിൽ….!

0
ഈ വരുന്ന ദീപാവലിക്ക് കേരളം സാക്ഷിയാകാൻ പോകുന്നത് ഒരു വമ്പൻ ബോക്സ് ഓഫീസ് യുദ്ധത്തിനാണെന്നാണ്  സൂചനകൾ വരുന്നത്. കാരണം നേർക്ക് നേർ വരാൻ പോകുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ താരമായ മോഹൻലാലും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടൻ വിജയുമാണ് . ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം വില്ലനുമായി മോഹൻലാൽ എത്തുമ്പോൾ വിജയ് എത്തുന്നത് ആറ്റ്ലീ സംവിധാനം ചെയ്ത മെർസൽ എന്ന ചിതവുമായാണ്. ഒഫീഷ്യൽ ആയി ഇത് വരെ ഈ രണ്ടു ചിത്രങ്ങളുടെയും റിലീസ് തീയതി ലോക്ക് ചെയ്തിട്ടില്ലെങ്കിലും ഈ രണ്ടു ചിത്രങ്ങളും ദീപാവലിയോട് അനുബന്ധിച്ചാവും പ്രദര്ശനത്തിനെത്തുക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മോഹൻലാൽ ചിത്രം കുറച്ചു കൂടി നേരത്തെ പൂജ റിലീസ് ആയി എത്തുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അതല്ലെങ്കിൽ വില്ലൻ ബോക്സ് ഓഫീസിൽ മെർസലുമായി ഏറ്റു  മുട്ടും എന്നുറപ്പാണ്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്നു നിർമ്മാതാവായ റോക്ക് ലൈൻ വെങ്കടേഷ് അറിയിച്ചിട്ടുണ്ട്. അതുപോലെ വില്ലന്റെ ട്രൈലെർ ഈ വരുന്ന ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും. മോഹൻലാലിൻറെ ഓണ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ഒപ്പമായിരിക്കും മിക്കവാറും വില്ലന്റെ ട്രൈലെർ റിലീസ് ചെയ്യുക. തമിഴ് നടൻ വിശാലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാനാണ് പരിപാടി എന്നാണ് അറിയുന്നത്.
വിജയ് ചിത്രം മെർസൽ അതിന്റെ ഷൂട്ടിങ്ങിന്റെ അവസാന സ്റ്റേജിലാണ്. ഓഗസ്റ്റ് ഇരുപത്തിയൊന്നിന് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഉണ്ടാകും. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ വരുന്ന സെപ്റ്റംബറിൽ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ വരുന്നത്. ദീപാവലി റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നതെന്നു നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഏതായാലും ഈ രണ്ടു ചിത്രങ്ങളും കേരളത്തിൽ റെക്കോർഡ് റിലീസിന് ആണ് ശ്രമിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. രണ്ടു ചിത്രങ്ങളും ദീപാവലിക്ക് ഉറപ്പിച്ചാൽ, കേരള ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത് ഇത് വരെ കാണാത്ത  ശ്കതമായ പോരാട്ടം ആയിരിക്കും.
Share.

Comments are closed.